സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കൊറോണ തകർത്ത കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ തകർത്ത കുടുംബം | color=5 }} <p>ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തകർത്ത കുടുംബം

ഇന്ത്യയുടെ തെക്കേയറ്റത്തെ ഒരു പാവപ്പെട്ട കുടുംബത്തിലെ രക്ഷാകർത്താവായിരുന്നു രാജേഷ്‌. സാമ്പത്തിക പരമായി പിന്നോക്കക്കാരായിരുന്നുഅവർ. അദ്ദേഹത്തിന്റെ ഭാര്യ ഒരു വീട്ടമ്മ മാത്രമാണ്. ഭാര്യയും അമ്മയും അച്ഛനും പിന്നെ രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഗ്രഹനാഥനാണ് രാജേഷ്‌. ആ കുടുംബത്തിന്റെ ഏക വരുമാനം രാജേഷിന്റെത് മാത്രമായിരുന്നു. അങ്ങനെയിരുന്നാലും അവർ വളരെ സന്തുഷ്ടരായിരുന്നു. തന്റെ വരുമാനത്തിന്റെ നിശ്ചിത പങ്ക് അദ്ദേഹം മാറ്റി വയ്ക്കുമായിരുന്നു. ആ തുക രാജേഷിന്റെ മകളുടെ വിവാഹ ചെലവിനായിരുന്നു. ഇങ്ങനെ സന്തുഷ്ടരായി ജീവിച്ച കുടുംബത്തിന്റെ സമാധാനം നശിപ്പിക്കാൻ ഒരു ഭീകരവ്യാധി രൂപം കൊണ്ടു. കൊറോണ എന്ന വൈറസ്‌ രാജേഷിന്റെ കുടുംബത്തിന്റെ സന്തോഷം ആ വൈറസ്‌ നശിപ്പിച്ചു.

എന്നുമെന്ന പോലെ ജോലിക്ക് പോകുവാൻ തയ്യാറെടുത്ത് വീട്ടിൽ നിന്ന് പുറപ്പെടുകയായിരുന്നു രാജേഷ്‌. കുറച്ച് ദൂരം ചെന്നതും രാജേഷിനെതിരെ ഒരു കൂട്ടം ജനങ്ങൾ ഓടി വരുന്നതു കണ്ടു അതിൽ നിന്നും ഒരാൾ രാജേഷിനെ ചെന്ന് ഒളിയാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല അദ്ദേഹം വീണ്ടും മുന്നോട്ടു നടന്നു. കുറച്ചു ദൂരം ചെന്നതും വിചനമായ തെരുവുകൾ കണ്ട്‌ അദ്ദേഹം അമ്പരന്നു. അങ്ങനെ ആ വിചനമായ തെരുവുകളിലൂടെ നടന്ന് തന്റെ ജോലി സ്ഥലത്ത് എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. പുറകിൽ നിന്നും ഒരു കരം അദ്ദേഹത്തിൻ്റെ തോളിൽ തൊട്ടു . പിന്നെ ഉച്ചത്തിൽ പറഞ്ഞു തൻ്റെ വീട്ടിൽ വാർത്ത കാണുന്ന ശീലമില്ലെ. രാജേഷ് തിരിഞ്ഞപ്പോൾ അതൊരു പോലീസുകാരനായിരുന്നു.പിന്നെ അദ്ദേഹം വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടു പോലിസിൻ്റെ നിർദ്ദേശപ്രകാരം രാജേഷ് വീട്ടിൽ പോയി. അദ്ദേഹത്തിൻ്റെ ഭാര്യ രാധ മാറ്റി വച്ചിരുന്ന പണം ഉപയോഗിച്ച് അന്നത്തെ അവരുടെ വിശപ്പടക്കി.

പിന്നെ രാജേഷ് വാർത്തയറിഞ്ഞു 3 ആഴ്ച്ചകൾക്ക് സർക്കാർ ലോക്ക്‌ ഡൗൺ വ്യാപിച്ചിരിക്കുന്ന കാര്യം . അദ്ദേഹം അമ്പരന്നു പിന്നെ തന്നെ മകളുടെ കല്യാണ ചെലവ് മാറ്റി വച്ചിരുന്ന പണം ഉപയോഗിച്ച് അവരുടെ ജീവിതം മുന്നോട്ട് പോയി . പിന്നെ അദ്ദേഹം അശ്വസ്ഥനായി കാണപ്പെട്ടു തുടർന്ന് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു അങ്ങനെ ആ കുടുംബം കൂടുതൽ ദരിദ്രരായി . രാജേഷിനെയും ഒറ്റപ്പെടുത്തി ബാക്കിയുള്ളത് രണ്ടുപേർ മാത്രം. രാധയും മകളും അവരിൽ രോഗം നെഗറ്റീവാണ്. ഭർത്താവിനെയും മകനെയും അച്ഛനമ്മമാരുടെയും ഒരു വിവരവുമില്ലാതെ ആ കുടുംബം ജീവിതത്തിലെ ഏറ്റവും ദുർബലമായ വിശാദ നിമിഷങ്ങളിലൂടെ കടന്നു പോയി. പെട്ടന്നാണ് അറിഞ്ഞത് അച്ഛനും അമ്മയും തൻറെ ഭർത്താവും മരണപ്പെട്ട കാര്യം . അവർ ഞെട്ടി തന്റെ മകൻ രോഗം ഭേദമായതോർത്ത്‌ സന്തോഷിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല . തളർന്നു നിന്ന അവരുടെ കുടുംബം തൊലഞ്ഞുപോയി. പിന്നെ കൂടുതൽ നാളുകൾ ഒന്നും രാധ ജീവിച്ചില്ല അവൾ ദുഃഖം കൊണ്ട് തന്നെ മരണപ്പെട്ടു രാജേഷിന്റെ മകളും മകനും നിരാധാരായി നിന്നും അവരെ സമൂഹം തന്നെ നീക്കി നിർത്തി അവർ ഏതോ ഒരു സർക്കാർ ബോർഡിങ്ങിൽ അയക്കപ്പെട്ടു കൊറോണ വൈറസ് കാരണം ഒരു കുടുംബം തന്നെ ഇല്ലാതായി തീർന്നു

sheeja basheer
10 B സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ