ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കോവിഡ്- 19 എന്ന മഹാമാരി
കോവിഡ്- 19 എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനിലാണ്.വളരെ പെട്ടന്ന് തന്നെ അത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു.ആരോഗ്യ ലോകം അതിന് കോവിഡ് 19 എന്ന് പേരിട്ടു. സാധാരണഉണ്ടാകാറുള്ള ജലദോഷം, തുമ്മൽ ,തൊണ്ടവേദന, പനി തുടങ്ങിയവയാണ് ഇതിൻ്റെ ആദ്യത്തെ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം കൂടി മരണം സംഭവിക്കും. ഇത് രോഗിയുടെ ശരീര സ്രവത്തിൽ കൂടി മറ്റുള്ളവരിലേക്ക് പകരും.കോവിഡ് 19 എന്ന അസുഖത്തിന് ഇതുവരെ ഫലപ്രദമായ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല .രോഗിയെ പ്രത്യേക മുറിയിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ താമസിപ്പിക്കുക. രോഗി ഉപയോഗിച്ച സാധനങ്ങൾ അണുവിമുക്തമാക്കാതെ മറ്റുള്ളവർ ഉപയോഗിക്കരുത്. ഈ മഹാമാരിയെ തയാൻ നമുക്ക് മുൻകരുതലെടുക്കാം. നമ്മുടെ ഗവൺമെൻ്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കുക, പുറത്തിറങ്ങാതിരിക്കുക. അത്യാവശ്യ ഘട്ടത്തിൽ ഇറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസ റോ ഉപയോഗിച്ച് ശുചിയാക്കുക. നമ്മൾ ഒത്തൊരുമിച്ച് ഒരേ മനസ്സോടെ പ്രതിരോധിച്ചാൽ നമുക്ക് ഈ മഹാമാരിയെ ലോകത്തു നിന്നും തുരത്താം. Break The chain Stay at home
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ