ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും .
പരിസ്ഥിതിയും മനുഷ്യനും
ഞാൻ എവിടെയോ വായിച്ച് കേട്ടിട്ടുണ്ട് ,പ്രകൃതി നമ്മുടെ ചുറ്റുപാടിൽ തന്നെയുണ്ടെന്ന്.ഞാൻ ഒന്ന് പുറത്തിറങ്ങിനോക്കി .അവിടെ കുറെ ഫ്‌ളാറ്റുകളും ഫാക്ടറികളും വീടുകളും കടകളുമൊക്കെയാണ് കണ്ടത് .ഞാൻ ഉടനെ അകത്തുകയറി അമ്മയോട് ചോദിച്ചു."അമ്മേ ഇതാണോ നമ്മുടെ പ്രകൃതി,ഇതാണോ പരിസ്ഥിതി .അപ്പോൾ അമ്മ പറഞ്ഞു,"മോളേ ,ഇത്മനുഷ്യന്മാർ ഭൂമിയോടു ചെയ്യുന്ന ക്രൂരതകളാണ്. നമ്മുടെ പൂർവികർ ഭൂമിയോടു ഇണങ്ങിയാണ് ജീവിച്ചിരുന്നത്.അവർ ഭൂമിയേയും അതിലെ ജീവജാലങ്ങളെയുംഎത്ര കരുതലോടെയാണെന്നോ കണ്ടിരുന്നത്.കാവുകളും വനങ്ങളും കണ്ടൽക്കാടുകളും സംരക്ഷിച്ച് മണ്ണിനെ ഫലഭൂയിഷ്ഠവുംജലസമൃദ്ധവുമാക്കി സംരക്ഷിച്ചിരുന്നു .അന്ന് ഒരിടത്തും ജലക്ഷാമവുമില്ല. പരിസ്ഥിതി മലിനീകരണവുമില്ല, ജലമലിനീകരണവുമില്ല.നമുക്ക് ശുദ്ധവായു തരുന്ന നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ജീവന്റെനിലനിൽപ്പ് തന്നെ പ്രകൃതിയിലാണ്.മനുഷ്യനും സസ്യങ്ങളും പക്ഷികളും മൃഗങ്ങളും തുടങ്ങി മറ്റെല്ലാ ജീവജാലങ്ങളും നിറഞ്ഞതാണു പ്രകൃതി.ധാരാളം ജീവജാലങ്ങൾ വസിക്കുന്ന വയലേലകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നു. അപ്പോൾ അതിലെ ജീവജാലങ്ങൾനശിക്കുന്നു .ആവാസവ്യവസ്ഥയിലെ കണ്ണികൾ മുറിയുന്നു .പ്രകൃതിയിലെ സമതുലിതാവസ്ഥ നഷ്ടപ്പെടുന്നു .കേരവൃക്ഷങ്ങൾ ധാരാളമായി ഉള്ളതിനാലാണ് നമ്മുടെ നാടിനു കേരളം എന്ന് പേര് കിട്ടിയത്.പക്ഷെ തെങ്ങുകൃഷി ലാഭകരമാണ് എന്ന് പറഞ്ഞു റബർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു .മനുഷ്യനെപ്പോലെതന്നെ മറ്റു ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.2017 -ലെ പരിസ്ഥിതിദിനാചരണത്തിന്റെ വിഷയം തന്നെ ലോകജനതയെ പ്രകൃതിയോട് ഇണക്കുക എന്നതായിരുന്നു.പ്രകൃതിയെ സ്വന്തം വീടുപോലെ സൂക്ഷിക്കുക . അതിനു ഒരു പോറലുപോലും ഉണ്ടാക്കാത്തവിധംസംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രയത്നിക്കണം .മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം .അന്തരീക്ഷംമലിനമാക്കുക ,നദികൾ ,കുളങ്ങൾ,മറ്റു ജലാശയങ്ങൾ എന്നിവയിലേക്ക് മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുക മുതലായ പ്രവൃത്തികൾ ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ