ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണത്തിലൂടെ ലോകത്തെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണത്തിലൂടെ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണത്തിലൂടെ ലോകത്തെ സംരക്ഷിക്കാം
   ഭാരതീയ സംസ്കാരം അനുസരിച് പ്രകൃതി മാതാവാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ജീവൻ്റെ നിലനില്പ് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ ശാസ്ത്രത്തിൻ്റെ വളർച്ചയോടു കൂടി മനുഷ്യൻ ഈ സന്തുലിതാവസ്ഥയെ അപകടപ്പെടുത്തുന്നു .ഭൂമിയേയും ജലത്തേയും അന്തരീക്ഷത്തേയും മാരകമായ വിഷവാതകങ്ങളേയും രോഗണുക്കളേയും കൊണ്ട് നിറയുന്നു.
   ഭൂമുഖത്ത് അനേകായിരം പക്ഷികളും മൃഗങ്ങളും ഉന്മൂലനാശനം നേരിടുന്നതിന് ആരാണ് കാരണക്കാർ? പ്രകൃതി നിയമങ്ങൾ ലംഘിച്ചു കൊണ്ട് നാം സൃഷ്ടിക്കുന്ന വനനശീകരണത്തിൻ്റെ ദൂരവ്യാപകമായ ദുരന്തങ്ങളാണിവ. വൻകിട ഫാക്ടറിക്ക് പുറത്തു വിടുന്ന മാലിന്യങ്ങൾ ജലത്തേയും വായുവിനേയും വിഷമയമാക്കുന്നു..
    മരം വെട്ടിയും, മാമലകൾ ഇടിച്ചു നിരത്തിയും നാം പ്രകൃതിയെ നശിപ്പിക്കുന്നു. ഇതുമൂലം ഭൂമിയുടെ ചൂട് കൂടുന്നു. മലിനീകരണ നിയന്ത്രണവും, പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം കൈവരിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണം കൂടിയെ തീരൂ. ബഹുജനസംബർക്കമാധ്യമങ്ങൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്താൻ കഴിയും. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൽ മഹത്തായ സേവനം നടത്താൻ കഴിയും. പരിസരം വൃത്തിയായി സൂക്ഷിക്കുക, 

തെരുവുകളിലേക്ക് ചപ്പും ചവറും വലിച്ചെറിയാതിരിക്കുക, ഇലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുക, നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുകയും പുതിയ വനങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യുക, വീട്ടുവളപ്പിൽ മരങ്ങളും ചെടികളും വച്ചുപിടുപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നീ നടപടികൾ നാം സ്വീകരിക്കേണ്ടതാണ്. പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണം ഒരു വിഷയമാക്കിത്തീർക്കണം. നമ്മുടെ പരിസ്ഥിതി നന്നായാൽ അരോഗ്യ പ്രശ്നം പകുതി തീരും.

   പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാവാത്ത രീതിയിൽ വികസന പദ്ധതികളും സാങ്കേതിക വിദ്യകളും നടത്തുന്നതിന് നാം പ്രതിജ്ഞാബദ്ധരാണ്. ഭൂമിയേയും ജലത്തേയും ആകാശത്തേയും മലീനീകരണത്തിൽ നിന്ന് വിമുക്തമാക്കേണ്ടത് നമ്മുടെ കടമയാണ്.എന്ടോസള്ഫാൻ ഭീകരതയും ഭോപ്പാൽ ദുരന്തവും ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ. പരിസ്ഥിതി സംരക്ഷണത്തിലൂടെ ലോകത്തെ സംരക്ഷിക്കാം എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
ദേവിക .വി .ജെ.
6B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം