കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓടനാവട്ടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ. ആര്‍. ജി. പി. എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി & ഹയര്‍ സെക്കണ്ടറി സ്കൂള്‍.
കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം | |
---|---|
വിലാസം | |
ഓടനാവട്ടം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-02-2010 | 39020 |
ചരിത്രം
1941 മെയില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂര്‍ വലിയ വീട്ടില്‍ ശ്രീമാന്‍ കെ.ആര്‍. ഗോപാലപിളളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവന്‍ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1993- ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും 1998- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ ഈ സ്കൂളില്‍ നിന്നും പഠിച്ച് ഇറങ്ങിയവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- സീഡ് ക്ലബ്ബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഓടനാവട്ടം തുറവൂര്‍ വലിയവീട്ടില്‍ ശ്രീമാന്‍ കെ.ആര്‍.ഗോപാലപിളളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഈ സ്കൂളിന്റെ പേര് കെ.ആര്‍.ഗോപാലപിളള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി & ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നാണ്. അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ആര്‍. ബാലകൃഷ്ണപിളളയാണ് ഇപ്പോള്‍ മാനേജര്‍. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം ഹൈസ്കൂ ളായും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും, ഹയര്‍ സെക്കന്ററി സ്കൂളായും വളര്‍ന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി. കേശവന്‍ നായര്‍
കൃഷ്ണപിളള
പത്മനാഭ പിളള
ലൂക്കോസ്
ജനാര്‍ദ്ദനന്‍ പിളള
രാമകൃഷ്ണ കുറുപ്പ്,
തങ്കമണി അമ്മ. എല്‍
രാജപ്പ കുറുപ്പ്. ആര്‍
സരോജനി അമ്മ പി
ആച്ചിയമ്മ കെ
ചിന്നമ്മ റ്റി.ഡി
പൊന്നമ്മ സി.എ
രാധമ്മ ജി
ശ്യാമള കുമാരി. എല്‍
പ്രഭാകരന്‍ പിളള കെ.പി
രാധാമണി. ജി
ജയകുമാരി അമ്മ. റ്റി.ആര്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
- കെ.കെ.രവീന്ദ്രന്‍ പിളള - മുന്‍ അഡൂഷണല്‍ സെക്രട്ടറി (നിയമം)
- പ്രസന്ന കുമാരി - മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (ഹോമിയോ)
- പ്രൊഫ. സോമനാഥന്‍ - കാര്‍ട്ടൂണിസ്റ്റ്
- രാജന്‍ ജി - റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍
- ഗോപി നാഥ് - റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍
- രംഗനാഥന്‍ - പ്രൊഫസര്‍
- രഘുനാഥന്‍- പ്രൊഫസര്‍
- ഓടനാവട്ടം മനീഷ- കാഥിക
- നിഖില്‍ കൃഷ്ണന്‍ എം - ഹയര്‍ സെക്കന്ററി പരീക്ഷക്ക് 600/600 മാര്‍ക്ക്
== സ്കൂളിന്റെ ദ്ധ്യാപകര്‍ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|