ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂച്ച തന്ന അറിവ്
പൂച്ച തന്ന അറിവ്
മീനുവും അച്ചുവും മണ്ണപ്പം ചുട്ട് കളിക്കുകയായിരുന്നു. അവരുടെ വളർത്തു പൂച്ചയായ ചക്കിയും കൂടെയുണ്ട്.വെക്കേഷനായിട്ടും പുറത്തേയ്ക്കിറങ്ങാൻ സാധിക്കില്ലല്ലോ. കളി കഴിഞ്ഞ് രണ്ടാളും ഭക്ഷണം കഴിക്കാനായി ടേബിളിനടുത്ത് എത്തി. അപ്പോഴാണ് മീനു ആ കാഴ്ച കണ്ടത്. ചക്കി പൂച്ച പാത്രത്തിലിരിക്കുന്ന വെള്ളത്തിൽ കൈയ്യിട്ടടിച്ച് കളിക്കുന്നു. രണ്ട് കൈയ്യും തമ്മിൽ ഉരയ്ക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ മീനുവിനേയും അച്ചുവിനേയും നോക്കുന്നുമുണ്ട്. അപ്പോൾ മീനു പറഞ്ഞു " അച്ചു അതു നോക്ക് നമ്മൾ കൈകഴുകാൻ മറന്നു. ചക്കി നമ്മളെ അതോർമ്മിക്കുന്നതാണോ?" "ശരിയാ മീനു കൊറോണ കാലമാണ് ഇടയ്ക്കിടെ സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് കൈ കഴുകണമെന്ന് അമ്മ പറഞ്ഞത് നീ മറന്നോ? അമ്മ പറഞ്ഞത് ചക്കിയും കേട്ടതാണല്ലോ." കുട്ടികൾ വേഗം വാഷ്ബേയ്സിനിൽ പോയി നന്നായി കൈകഴുകി വന്നു.ഭക്ഷണവുമായി വന്ന അമ്മയോട് ഇക്കാര്യമെല്ലാം പറഞ്ഞു. അമ്മയ്ക്ക് സന്തോഷമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ