ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ നന്മ........

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ

ഒരിടത്ത് ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അയാൾ നല്ല ഒരു അധ്വാനിയായിരുന്നു. എന്നാൽ അതിഭയങ്കരമായ മഴയിലും കാറ്റിലും അയാളുടെ കൃഷി മുഴുവൻ നശിച്ചു. അയാളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ നാട്ടിൽ ഒരു പ്രവാസി വന്നു. അദ്ദേഹം കൃഷിക്കാരനെ സഹായിക്കാൻ ചെന്നു. ആവശ്യമായ കാശ് നൽകി. കർഷകൻ സന്തോഷത്തോടെ വാങ്ങി കൃഷി ചെയ്തു. അങ്ങനെ ഇരിക്കെ ലോകമെങ്ങും മഹാമാരി പടർന്നു. ആളുകൾ കഷ്ടതയിലായി. കഴിക്കാൻ പോലും ഒന്നുമില്ലാതെ ആയി. കർഷകൻ എല്ലാവർക്കും വേണ്ട ആഹാരസാധനങ്ങൾ സൗജന്യമായി നൽകി. ഇതേ സമയം ആ പ്രവാസി നാട്ടിൽ തിരികെ എത്തി. മഹാമാരി അയാളെയും കീഴടക്കിയിരിക്കുന്നു. നാട്ടുകാർ അയാളെ അടുപ്പിക്കാതെയായി. അയാൾ ഒരു മുറിയിൽ തനിച്ചായി. എങ്ങനെയോ അയാൾക്ക്‌ ആ കൃഷിക്കാരന്റ ഫോൺ നമ്പർ കിട്ടി. അയാൾ കൃഷിക്കാരനെ വിളിച്ച് എന്തെങ്കിലും ആഹാരസാധനങ്ങൾ തനിക്കും തരണമെന്ന് പറഞ്ഞു. എന്നാൽ കൃഷിക്കാരൻ അയാളെ സഹായിക്കാൻ തയ്യാറായില്ല. മാത്രമല്ല ഇനി അയാളെ വിളിക്കരുതെന്നും രോഗം പരത്താതെ ഈ നാട്ടിൽ നിന്നു പോയി തരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ആരും സഹായിക്കാനില്ലാതെ ആ പ്രവാസി മരണപ്പെട്ടു. ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം, നമ്മൾ ആരെ സഹായിച്ചാലും ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്. ആരെങ്കിലും സഹായിക്കാൻ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ആ ജീവൻ രക്ഷിക്കാമായിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൈലാസ് എന്ന ഞാൻ പറയുന്നു, എന്റെ മുന്നിൽ ആരു സഹായത്തിനു വന്നാലും എന്നെ കൊണ്ട് ആവുന്നത് ഞാൻ ചെയ്യും. അല്ലെങ്കിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറിന്റെ ഫോൺ നമ്പറിൽ അറിയിക്കും . എല്ലാം നോക്കുന്ന മുഖ്യമന്ത്രി ഉള്ളടത്തോളം നമ്മൾ ഒന്നും പേടിക്കണ്ട.

കൈലാസ്നാഥ്
1 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ