Schoolwiki സംരംഭത്തിൽ നിന്ന്
എത്ര നാൾ
മാളു ഉറക്കച്ചടവിൽ കണ്ണും തിരുമി പുറത്തേക്ക് വന്നപ്പോൾ അച്ഛൻ വരാന്തയിൽ ഇരിപ്പുണ്ട് ആരോടോ ഫോൺ ചെയ്യുന്ന തിരക്കിലാണ്. സാധാരണ രാത്രിയിലും ഞായറാഴ്ചകളിലും മാത്രമാണ് മാളു അച്ഛനെ കാണുന്നത് എത്ര ഇരുട്ടിയാലും അച്ഛൻ വന്നിട്ടേ അവൾ ഉറങ്ങാറുള്ളൂ എന്നാലല്ലേ അച്ഛൻ കൊണ്ടുവരുന്ന പലഹാരപൊതിയിലെ സ്വാദ് അറിയാൻപറ്റു.
അച്ഛൻ ഇന്ന് എന്തായിരിക്കും പണിക്ക് പോകാത്തത്, അങ്ങനെ പലവിധ ചിന്തകളുമായി അടുക്കളയിൽ ചെന്നപ്പോൾ അവിടെ അമ്മയാണ് ഉള്ളത് അതും അവൾക്ക് പരിചയമുള്ള കാഴ്ച അല്ല, സാധാരണ അമ്മൂമ്മയാണ് അടുക്കളയിൽ കാണാറ്, അമ്മ പണിക്കു പോകാനൊരുങ്ങുന്ന തിരക്ക് കേട്ടാവും അവൾ എഴുന്നേൽക്കുന്നതു തന്നെ.പിന്നെ അടുക്കളയിൽ
ആഹാരം ഉണ്ടാക്കുന്നതും അവളെ അംഗൻവാടിയിൽ വിടുന്നതും അങ്ങനെ വൈകുന്നേരം അമ്മ വരുന്നതുവരെയുള്ള എല്ലാ ജോലിയും അമ്മൂമ്മയ്ക്കാണ്.
അമ്മയോട് അമ്മൂമ്മയെ അന്വേഷിച് അവൾ പുറത്തേക്കു ഇറങ്ങി ആ സമയം അമ്മൂമ്മ അയൽവീട്ടിലെ അമ്മൂമ്മയോട് സംസാരിച്ചുകൊണ്ട് നിൽപ്പുണ്ട് എന്തായാലും അവൾക്കു സന്തോഷമായി ഇന്ന് എല്ലാവരും വീട്ടിലുണ്ടല്ലോ. ഉച്ച ഊണ് സമയത്ത്;പുറത്തേക്കു ഇറങ്ങിയാൽ എന്തോ അസുഖം വരുമെന്നൊക്കെയുള്ള കാര്യങ്ങൾ അച്ഛനും അമ്മയും തമ്മിൽ സംസാരിക്കുന്നതൊക്കെ അവൾ കേട്ടു.അതിനുശേഷം അച്ഛൻ ഒപ്പം കളിച്ചു. എല്ലാം കൊണ്ടും സന്തോഷം ഉള്ള ദിവസം ആയിരുന്നു അതു. അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു പോയി. ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. ആരും പണിക്കൊന്നും പോകുന്നില്ല. അച്ഛൻ രാത്രിയിൽ കൊണ്ടു വന്നിരുന്ന പലഹാരങ്ങൾ ഉടെ രുചി ഓർത്ത് അവൾ ക്ക് കൊതിയായി. ആ കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മക്ക് സങ്കടം വന്നു. അവളെ ചേർത്ത് പിടിച്ചു. ഇപ്പോൾ ഉച്ചക്ക് മാത്രം ഒക്കെ എന്തെങ്കിലും ഉണ്ടാകും. അതിന്റെ ബാക്കി അവളും അമ്മുമ്മ യും രാത്രി കഴിക്കും. ആദ്യം ഒക്കെ അവളോട് കളിക്കും ആയിരുന്ന അച്ഛൻ ഇപ്പോൾ എപ്പോളും കിടപ്പാണ്. ഒരു സന്തോഷം ഇല്ല. അങ്ങനെ ഒരു ദിവസം രാത്രി മാളു വിശന്നു കരയാൻ തുടങ്ങി...... ആഹാരം ഇല്ലാതെ........ ഇനി എത്ര നാൾ ഇങ്ങനെ......... എന്ന് പറഞ്ഞു അച്ഛനും
അമ്മയും അവളെ ചേർത്തു പിടിച്ചു.............
|