ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി സംരക്ഷണം    

ദൈവത്തിന്റെ വരദാനമാണ് നമ്മുടെ പ്രകൃതി.അതിനെ സംരക്ഷിക്കേണ്ട കടമ നമ്മുടേതാണ്. മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ്പ് അതിന് ഒരു ഭാരമായി ഭവിക്കുന്നു.

മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക് ഷേ അനുകൂലമായൊന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകാലത്തിനിടയ്ക്ക് മനുഷൻ പല മേഖലകളിലും പല പുരോഗതികളും നേടിയട്ടുണ്ട്. പക്ഷേ അതെല്ലാം പരിസ്തിതിയെ നശിപ്പിച്ചു കൊണ്ടാണ് നേടിയിട്ടുള്ളത് .മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാൻ ആകാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു. പരിസ്തിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന് ഇന്നും ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ചും അവ നിന്നും വലിയ ധാരണയില്ല. മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രകൃതിസംരക്ഷണം ആവശ്യമില്ലായെന്നാണ് ചിലർവാധിക്കുന്നത്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗ്രഹത്തെ ഒരു മരുപ്രദേശമാക്കി മാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി അല്ലേ ഇത്? അതു കൊണ്ട് ഇന്നുള്ള ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം എത്രയും വേഗം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

നാമോരോരുത്തരും കുഞ്ഞു ക്ലാസ് മുതലേ പരിസ്ഥിതിയെക്കുറിച്ച് പഠിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തവരാണ് .എന്നാൽ ഇന്ന് നമ്മുടെ പ്രവൃത്തി അതിന് എതിരാണ്. നമ്മുടെ ജീവിത ശൈലികൾ പരിസ്ഥിതിയെ ആകെ തകിടം മറിച്ചിട്ടുണ്ട്.പ്രവസായവത്കരണം, നൂതന ജീവിതരീതികൾ ,പാടങ്ങൾ നികത്തൽ, ജൈവവൈവിധ്യം തകർക്കൽ, മാലിന്യം വലിച്ചെറിയൽ ,അശാസ്ത്രീയമായ കൃഷിരീതികൾ എന്നിങ്ങനെ പല രീതിയിൽ പ്രകൃതിയെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ചൂഷണങ്ങൾക്ക് എതിരായി മലയാള സാഹിത്യ രംഗത്ത് ഏറ്റവും ഉച്ചത്തിൽ മുഴങ്ങി കേട്ടത് കവികളുടെ ശബ്ദമാണ്. മലയാളത്തിലെ മിക്ക കവികളും പാരിസ്തിക പ്രശ്നങ്ങളോട് ശക്തമായി പ്രതികരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ സുഗതകുമാരിയും ഒ എൻ വി കുറിപ്പും ഒന്നാം നിരയിൽ നിൽക്കുന്നു.

എന്നാൽ നാം ഇന്ന് വലിയ വലിയ സൗധങ്ങൾ കെട്ടിപ്പൊക്കുന്നു. ജലം പരിസ്തിയുടെ ഒരു ഭാഗമാണ്. അതും ഇന്ന് പല രീതിയിലും മനുഷ്യരാൻ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വരും കാലങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി മാറും. എല്ലാ ജലസ് ത്രേതസുകളും മനുഷ്യരാലും മറ്റു ജീവജാലങ്ങളാലും മലിനമാകുന്നു. ഊർജ്ജോത്പാദനവും ഗതാഗതവും എളുപ്പമാക്കുന്നതിൽ നദികൾ പ്രധാന പങ്കുവഹിക്കുന്നു. നദികളും പ്ലാസ്റ്റിക്ക് മുഖേനയും മറ്റു പല രീതികളിലും മലിനമാകന്നത് പ്രകൃതി ഭംഗിക്ക് കോട്ടം തന്നെ.പ്രകൃതി മനുഷ്യന്റെ അമൂല്യമായ സമ്പത്താണ്. മറ്റ് സമ്പത്തുക്കൾ അതിനു മുമ്പിൽ നിഷ്പ്രഭമാകുന്ന.എന്നാൽ മനുഷ്യനിന്ന് നിസാര നേട്ടങ്ങൾക്കു വേണ്ടി പ്രകൃതിയെ തകർക്കുന്നു. ആഗോള മലിനീകരണത്തിന്റെ ഭാഗമായുള്ള ആഗോള താപനം ധാരാളം ജീവജാലങ്ങളുടെ വംശനാശത്തിന് വഴിതെളിച്ചു.കൂടാതെ നഗരങ്ങളിലെ വ്യവസായശാലകൾ ദിനംപ്രതി അന്തരീക്ഷത്തിലേയ്ക്ക് വിഷവാതകങ്ങ് തള്ളിവിട്ട ന്നു. ഇതിനു പുറമെ വാഹനങ്ങളാലുള്ള വായു മലിനീകരണവും. വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന വായുമലിനീകരണം പലവിധത്തിലുള്ള ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. വായു മലിനീകരണത്തിന്റെ മറ്റൊരു ശാപമാണ് അമ്ല മഴ.

നഗരങ്ങളിലെ ശബ്ദമലിനീകരണം എടുത്തുപയേണ്ട മറ്റൊന്ന്. ഇത് കേൾവിക്ക് തകരാറും നാഡീവ്യൂഹത്തിത്തെ ബാധിക്കുകയും ചെയ്യുന്നു കൂടാതെ തല വേദന പോലുള്ള രോഗങ്ങളും ഇല്ലാതില്ല. ഭൂമിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കേണ്ട ആവശ്യകത മനുഷ്യർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. സൗരോർജ്ജും, കാറ്റ്, തിരമാല പോലുള്ള ഊർജ്ജ ഉറവിടത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ലത്.ഇവയാകട്ടെ പ്രകൃതിക്കിണങ്ങിയവയും.കൂടാതെ യഥേഷ്ടം ലഭിക്കുന്നു.

പ്രകൃതി യെനമ്മുടെ അമ്മയെപ്പോലെ സ്നേഹത്തോടെ സംരക്ഷിക്കണം. പ്രകൃതിയെ കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് എല്ലാത്തിനും കാരണം. മനുഷ്യന്റെ ആവശ്യങ്ങ . പൂർത്തീകരിക്കാൻ വേണ്ടി പരിസ്ഥിതിയെ നിർഭയം നശിപ്പിക്കപ്പെടുന്നു. പ്രകൃതിയുടെ സംരക്ഷണവലയമായ ഓസോൺ പാളിയും ശോഷിച്ചുകൊണ്ടിരിക്കുന്നു. ഇതു മനഷ്യരെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും.

പ്രകൃതിയുടെ വെല്ലുവിളികൾ നേരിടുന്നതിൽ മനുഷ്യൻ നേരിടുന്ന വിജയത്തെ മനുഷ്യന്റെ പുരോഗതിയുടെ മാനദണ്ഡമായി സ്വീകരിക്കാറുണ്ട്. എന്നാൽ വ്യവസായത്തിന്റെയും സാങ്കേതികതയുടെയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വഫലങ്ങൾ പതുക്കെ പതക്കെ പരിസ്ഥിതിയെ ബാധിക്കയും അത് മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യും. കൂടുതൽ കൈയ്യേറ്റങ്ങളെ നേരിടാനുള്ള ശക്തി പ്രകൃതിക്കില്ലെന്നു തോന്നുന്നു. അതറിഞ്ഞ് നമുക്ക് മുന്നോട്ടു പോകാം. ഇന്ന് നടമാടി കൊണ്ടിരിക്കുന്ന കൊറോണാ എന്ന മഹാമാരിയെയും നമുക്ക് ഒറ്റക്കെട്ടായി തോൽപ്പിക്കാം. പ്രകൃതിയെ കൂടുതൽ സ്നേഹിക്കാൻ നമുക്ക് കൈ കോർക്കാം. ഈ സുന്ദര പ്രകൃതിയെ അടുത്ത തലമുറയ്ക്കായ് സംരക്ഷിക്കാം.


അലോണ എസ് രാജേഷ്
7 C ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം