ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഐസൊലേഷൻ മുറിയിലെ മാലാഖ
ഐസൊലേഷൻ മുറിയിലെ മാലാഖ
രാത്രിയുടെ ഇരുളിൽ കണ്ണാരം പൊത്തിക്കളിക്കുന്ന കൊച്ചു നക്ഷത്രങ്ങളെ നോക്കി അവൾ ഏകാകൃതയായി ഇരിക്കുന്നു. ജീവിത ദുഃഖങ്ങൾ മുഖത്തു ഒരു ഭാരമായി തന്നെ അവശേഷിക്കുന്നു. എന്തെന്ന് ചോദിക്കാൻ മനസ് വെമ്പി എങ്കിലും എന്റെ അപ്പോഴത്തെ സാഹചര്യമോ അതോ വെറും പതിനാലു ദിവസം ഇവിടെ കഴിയേണ്ട ഞാൻ, ഞാനെന്തിന് ദുഖങ്ങളും സുഖങ്ങളും തിരക്കണം എന്നാ എന്റെ സ്വാർഥതയോ എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. പിന്നെയുള്ള രണ്ടു ദിവസങ്ങൾ പുസ്തകങ്ങളെയും ആകാശത്തെയും സുഹൃത്താക്കി അവരോട് വർത്താനം പറഞ്ഞു കൊണ്ട് പിന്തള്ളി. അവളുടെ മുഖം പഴയതിനേക്കാൾ ദുഖത്തിലാണ്ടു. രണ്ടു ദിനരാത്രങ്ങൾ കുടി വിടപറയാൻ വാതിൽ പടിയിൽ എത്തവേ എന്റെ പൊരുത്തക്കേടുകൾ മാറ്റിനിർത്തി ഞാൻn അവളോട് ചോദിച്ചു "നിങ്ങളുടെ മുഖത്തു ഞാൻ വളരെ വലിയ വിഷമം കാണുന്നുണ്ട് വിരോധം ഇല്ലെങ്കിൽ പങ്കുവയ്ക്കാം ". "ഞാൻ എന്റെ മകളെ കണ്ടിട്ട് ഇന്നേക്ക് 16ദിവസമായിരിക്കുന്നു ". അവൾ പറഞ്ഞു. ആ നിമിഷം അവളുടെ വിഷമങ്ങൾ ഞാൻ എന്റേതാക്കി.ഒരു ദീർഘനിശ്വാസത്തോടെ അവൾ തുടർന്നു "അവൾ കുഞ്ഞാണ് അമ്മയുടെ കരുതലും ലാളനയും അനുഭവിക്കേണ്ട സമയം പക്ഷേ...... "ആ വാക്കുകൾ എന്റെയുള്ളിലെ തീരാദുഖമായി മാറി. പിന്നീടുള്ള ദിവങ്ങളിൽ ഞങ്ങൾ സുഹൃത്തുക്കളായി മാറുക ആയിരുന്നു. അവളുടെ വിഷമങ്ങൾ പങ്കുവയ്ച്ചു. എന്റെ പരാതികൾ പറഞ്ഞും ഞങ്ങൾ അങ്ങനെ യിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയിൽ അവളോട് ഞാൻ കളിയായി ചോദിച്ചു "നിങ്ങൾ നഴ്സുമാർക്ക് ഡോക്ടർമാരെക്കാൾ തിരക്കാണല്ലോ? "എന്റെ വാക്കുകളുടെ മൂർച്ച പിന്നെയാണ് ഞാൻ മനസിലാക്കിയത്. അങ്ങനെ അവൾ കണ്ണീർ നനവുള്ള കവിൾ തടങ്ങൾ മെല്ലെ തുടച്ചു നീക്കിക്കൊണ്ട് പറഞ്ഞു "നിങ്ങളെ പോലെയുള്ളവർക്ക് പറഞ്ഞാൽ മനസ്സിലായെന്നു വരില്ല. സ്വന്തം ജീവിതവും പണയം വച്ച് ഇവിടെ ഇങ്ങനെ മറ്റുള്ളവരുടെ മാലാഖമാരായി ഒരു പ്രളയം വന്നാലോ മഹാ മാരി വന്നാലോ നഴ്സുമാർ മാലാഖാമാരായി മാറുന്നു കഴിയുമ്പോൾ പഴയപടി തന്നെ. ഒന്നിനും ആരോടും പരാതി പറയാതെ ഞങ്ങൾ ജീവിക്കുന്നു ". അൽപം നിരാശയോടെയാണെങ്കിലും ഞാൻ ആ വലിയ സത്യം മനസിലാക്കുകയായിരുന്നു. വീടും വീട്ടുകാരും മനസിൽ മാത്രം അവശേഷിക്കേണ്ടി വരുന്ന അവസ്ഥ. എൻ്റെ ആ തിരിച്ചറിവ് വിദൂരതയുടെ ആൾമറവിൽ ഞാൻ മറന്ന എൻ്റെ നാടിനെയും വീടിനെയും അമ്മയെയും കുറിച്ച് ഓർക്കാനുള്ള പ്രേരണയായി. പിറ്റേ ദിവസം സുഖ സൗകര്യങ്ങൾ തേടി ഞാൻ അമേരിക്കയിലും ഫ്രാൻസിലും പറന്നപ്പോൾ അനാഥയായ എൻ്റെ അമ്മയെക്കുറിച്ച് അവളോട് പറഞ്ഞു. അതിനവൾ അതി മനോഹരവും ചോദ്യചിഹ്നം അവശേഷിക്കുന്നതുമായ ഒരു മറുപടി നൽകി. നിങ്ങളെപ്പോലെയുള്ളവരാണ് ഇന്നത്തെ ഈ സാഹചര്യത്തിന് വരെ കാരണമായത്. ഞാൻ വളരെ അതിശയത്തോടെ ചോദിച്ചു. ഞാനോ'? അവൾ പറഞ്ഞു- ' അതെ നിങ്ങളെപോലെയുള്ളവർ വൈറ്റ്കോളർ ജോബുകൾ നോക്കി മറുനാടുകളിലേക്ക് I പറക്കുമ്പോൾ ഇന്നലെകളുടെ ബാക്കിപത്രങ്ങളായി അവശേഷിക്കുന്ന ചില ജീവനുകളും ഒരു നാടുമുണ്ട് അതെ, കേരളം. പണവും സമ്പാദിച്ചുകൊണ്ട് മടങ്ങി വരുമ്പോൾ പിന്നെയും ഭീഷണി പാവം മലകൾക്കും.അരുവികൾക്കും. എല്ലാം ഇടിച്ചു നികത്തി സ്വന്തം മണിമാളികകൾ ഉയർത്തുന്നു. പിന്നെ ഇവിടെയുള്ളവർ വെറും കൾച്ചറില്ലാത്തവരാകുന്നു. അപ്പോൾ നിങ്ങൾ മറക്കുന്നത് ചില വെൺമ നിറഞ്ഞ സംസ്കാരങ്ങളെയാണ്- ദൈവത്തിൻ്റെ സ്വന്തം നാടിനെയാണ്. ലോകം തിരിച്ചുതന്ന മറുപടിയാകാം ഈ മഹാമാരി. നിങ്ങൾ കൊണ്ടുവന്നു തള്ളിയ പെപ്സിക്കാനുകളും പ്ലാസ്റ്റിക് ബോട്ടിലുകളുടെയും മറുപടി. അവളുടെ തീജ്വാല പാറുന്ന വാക്കുകൾക്ക് മുന്നിൽ എനിക്ക് തല കുനിക്കേണ്ടി വന്നു. അതെ, അവൾ പറഞ്ഞത് ശരിയാണ്. ജീവിതം പണിതുയർത്തുന്നതിനിടയിൽ ഞാൻ മറന്ന ഒരു പാട് മുഖങ്ങളുണ്ട്. ഐസൊലേഷൻ തീരാൻ വെറും 5 ദിവസങ്ങൾ അവശേഷിക്കേ എൻ്റെ റിസൽറ്റ് വന്നു. നെഗറ്റീവാണെന്ന സന്തോഷവാർത്ത എത്തിക്കാൻ ആ ഭൂമിയിലെ മാലാഖയെത്തി. അവളുടെ മുഖത്തെ സന്തോഷം എന്നെ ആശ്ചര്യപ്പെടുത്തി. ആരെന്നു പോലുമറിയാത്ത എൻ്റെ തിരിച്ചുവരവിനെ ആഹ്ലാദകരമാക്കിയ അവൾ മാലാഖയാണ്. ദൈവത്തിൻ്റെ സ്വന്തം മാലാഖ. അവശേഷിച്ച അഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചു മടക്കിയയച്ചു. അൽപ്പം പ്രയാസത്തോടെ ഞങ്ങൾ പിരിഞ്ഞു ഞാനിപ്പോൾ സന്തോഷ വാനും ,ആരോഗ്യ വാനുമാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഒരു നഴ്സറിയിൽ പോയി ആവശ്യമായ മരങ്ങൾ വാങ്ങി നട്ടുപിടിപ്പിച്ചു. ഇപ്പോൾ ഞാൻ പതിവിലും ഊർജ്ജസ്വലനാണന്ന് അമ്മ പറഞ്ഞു. ഞാനിപ്പോൾ അമ്മയയോടൊപ്പം സന്തോഷ വാനാണ്. ഏതൊരു മലയാളിയേയും പോലെ ദിനപത്രത്തിനോടൊപ്പമുള്ള ചായ കുടി ഞാൻ ഇഷ്ടപ്പെട്ടിരുന്നു.അങ്ങനെ ആ ദിന കർമ്മത്തിനിടയിൽ ഞെട്ടിക്കുന്ന വാർത്ത എന്റെ ശ്രദ്ധയിൽപ്പെട്ടു. 'ദൈവത്തിന്റെ സ്വന്തം മാലാഖ' എന്നെന്നേക്കുമായി യാത്രയായി. ഒരു കോവിഡ് രോഗിയെ ചികിൽസിക്കവേ അവർ യാത്രയായി. നമുക്ക് മറക്കാം ആ പാശ്ചാത്യ ത,വളർത്താം പുതുതലമുറയെ ,പ്രകൃതിയുടെ കാവലാളായി, ശുചിത്വം പാലിക്കാം, രോഗങ്ങളെ ചെറുത്തു തോൽപ്പിക്കാം ഒപ്പം ഇതുപോലെയുള്ള മാലാഖമാരേയും, കാക്കിയിട്ട കാവൽക്കാരേയും ബഹുമാനിക്കാം, സംരക്ഷിക്കാം. ഒപ്പം നീതിമാനായ ഭരണ കർത്താവിനും, കാരുണ്യവതിയായ ആരോഗ്യമന്ത്രിക്കുമൊരു ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ