എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം

പരിസ്ഥിതി

കുന്നുകൾ വയലുകളെല്ലാം ഇന്നെവിടെ
 പുഴയും പോയി വയലും പോയി തെളിനീരിൽ ആറാടും
ചെറുമീനും തവളകളും ഇന്ന് എങ്ങുപോയി

കുന്നില്ല വയലില്ല
പുഴയില്ല മഴയില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഞ്ഞില്ല കുളിരില്ല പൂന്തേനുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി

എവിടെ നോക്കിയാലും വൻ മതിലുകൾ വീടുകൾ
എവിടെ നോക്കിയാലും ഫാക്ടറികൾ
ആകാശമാകെ മറക്കും പുകകൾ വിമാനങ്ങൾ
സ്വർണ്ണനാണയങ്ങൾ എറിഞ്ഞു നീ നേടിയ
വർണ്ണം വിതറും സുവർണ്ണ കിരീടവും
ഒക്കെയും വാരിയെറിയും നീ എങ്ങോട്ട്
നഗ്നമായോടും ഇന്നിങ്ങു സോദരാ
തെറ്റു തിരുത്തി തിരിച്ചു വന്നീടാം
ഒരു തൈ നടാം നമുക്ക് നാളെ ഈ മണ്ണിൽ
അകലേ മറഞ്ഞു ഒരു
പുഴയും വയലും ഒക്കെയുംനമുക്ക് തിരിച്ചെടുക്കാം.
പാറിപ്പറക്കും തുമ്പികളെയോമന
കിളികളെ യൊക്കെ തിരിച്ചെടുക്കാം.
മധുരമാന്തോപ്പുകൾ
മുക്കുറ്റിമുറ്റങ്ങൾ
പച്ച വരമ്പുകൾ വീണ്ടെടുക്കാം
കാറ്റും ഇടിയും മിന്നലും ആയി വരും
മഴയെ നമുക്ക് വീണ്ടെടുക്കാം
 

റിദാ മിർസ
4C എം എം എം യു എം യു പി സ്കൂൾ കാരക്കാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത