അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഇനിയും മരിക്കാത്ത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും മരിക്കാത്ത ഭൂമി
  വ്യത്യസ്തമായ ജീവജാലങ്ങളും വൃക്ഷലതാദികളും നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. ശുദ്ധവായുവും  ശുദ്ധജലവും ജൈവവൈവിധ്യത്തിൻറെ ആനുകൂല്യങ്ങളും അവ നമുക്ക് നൽകുന്നുണ്ട്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങൾക്കും അവ അനുഭവിക്കാനുള്ള അവകാശവും തുല്യമാണ് .എന്നാൽ മനുഷ്യൻറെ സ്വാർത്ഥത ഇതിന് അനുവദിക്കുന്നില്ല.
 
  പരിസ്ഥിതി നശീകരണം എന്നാൽ, പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണയന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീട നാശിനികൾ, ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം.  വനനശീകരണം പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് കാർബൺഡയോക്സൈഡ് സ്വീകരിച്ച താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു .
 കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ ജനതയിൽനിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്തെത്തുമ്പോൾ എവിടെവെച്ചാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ തുടക്കമായത്.പരിസ്ഥിതി ദിനത്തിൽ മാത്രം കാണിക്കുന്ന മരമാണ് പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൽ പ്രശ്‌നമായി കാണാൻ നമുക്കാവണം, നാം നട്ടു പിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നെങ്കിൽ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. എന്നാൽ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്‌നേഹത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടയിൽ വരുന്നില്ല.
  
  ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്‌സിജനുമായി അതികകാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാനാവില്ല എന്നത് തീർച്ചയാണ്. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തുവിലകൊടുത്തും ഇണക്കിചേർക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്.പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് .ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് അനിവാര്യമാണ്.
വൈഷ്ണ കെ
10 E അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം