കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കുറ്റവും 'കാലന്റെ' ശിക്ഷയും

Schoolwiki സംരംഭത്തിൽ നിന്ന്
കുറ്റവും 'കാലന്റെ' ശിക്ഷയും

കണ്ണുചിമ്മുന്ന പാവകൾ കൊ-
ണ്ടവൻ കണ്ണുചിമ്മിക്കളിക്കുന്നു
ഫോൺകോളിൻ തിരക്കിലാ-
ണമ്മ നോക്കുന്ന തേയില്ലയോ
അച്ഛനില്ലാത്തൊരോമന
പൈതൽ തൻ ദൃശ്യമാം
മുഖമതു നോക്കിയാ-
അമ്മ മിണ്ടാതെ നിൽക്കുന്നു.

പിറ്റേന്നു പത്രങ്ങളിൽ
വാർത്തയായ്
ജഡമായ് കിടക്കുമാ കുഞ്ഞു
തൻ മുന്നിലായ്
കണ്ണു ചിമ്മുന്നു ക്യാമറ.

ഏതുമറിയാതെ നാട്ടുകാർ
ആശ്വസിപ്പിച്ചവളെ
കൈപിടിച്ചേൽപ്പിച്ചവളെ
അവളുടെ കാമുകന്റെ കൈകളിൽ.

വാർത്തകൾ മറന്നു
ജനങ്ങൾ
ഏതുമറിഞ്ഞില്ലവര-
റിഞ്ഞില്ലവളുടെ ചതി
ഓർത്തവളുടെ
നല്ലൊരു ഭാവി മാത്രം.
ഓടിയൊളിക്കുന്നിവർ
കൊറോണ തൻ ഭീതിയിൽ.

കാലനിന്നു പുതുവേഷമ-
ണിഞ്ഞിതാ
വന്നണയുന്നു
കാലനിന്നു പേരിട്ടിരിക്കുന്നു
'കൊറോണ'യെന്ന്

തൻ മകന്റെ മരണത്തി-
ന്നു കാരണമായവൾ
പനിച്ചു വിറച്ചു
കിടക്കുന്നു.
കൊറോണ പുൽകും
നേരമവൾ ചൊല്ലി
വിലപിക്കുന്നു
ശിക്ഷയിതു തൻ മകനെ ;
പാൽമുത്തിനെ
കൊന്നുതള്ളിയതിൻ ശിക്ഷ.


അഹല്യ സി
10 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത