ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44434 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുഹൃത്ത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുഹൃത്ത്

മഞ്ഞണിക്കാട്ടിലായിരുന്നു ചിന്നു മുയലിൻ്റെ താമസം. അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മിന്നു തത്ത, ചിണ്ടൻ കുരങ്ങൾ, കിട്ടു എലി, കേശു ആന, തുടങ്ങിയവർ. ചിന്നു മുയൽ മഞ്ഞണിക്കാട്ടിൻ്റെ സൗന്ദര്യം ആസ്വദിച്ച് പുല്ലു തിന്നുകയായിരുന്നു. വീരു സിംഹം വിശന്നു വലഞ്ഞു വരികയായിരുന്നു. പെട്ടെന്ന് വീരു ചിന്നുവിനെ കണ്ടു.ഇത് കണ്ട മിന്നു തത്ത മനോഹരമായി ഒരു പാട്ടു പാടി.വീരു എവിടെ നിന്നാണ് പാട്ടുകേൾക്കുന്നത് എന്ന് ശ്രദ്ധിച്ചു.ഈ തക്കം നോക്കി ചിന്നു മുയൽ ഓടി രക്ഷപ്പെട്ടു. മിന്നു തത്തയ്ക്ക് നന്ദി പറയാനും അവൾ മറന്നില്ല. അങ്ങനെ അവർ മഞ്ഞണിക്കാട്ടിൽ ഒത്തിരിക്കാലം സന്തോഷത്തോടെ കഴിഞ്ഞു.

ആൽവിൻ.എ.ഡി
4 A ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ