സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കണ്ണു കാണാത്തവർ

18:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണു കാണാത്തവർ


ഭൂമിദേവി വല്ലാത്ത കരച്ചിലാണ്. കരഞ്ഞ് കരഞ്ഞ് നാല് മാസം പോയതറിഞ്ഞില്ല. വിങ്ങിപ്പൊട്ടി സങ്കടം കടിച്ചമർത്തി കരയുന്ന ഭൂമിദേവിയുടെ കരച്ചിൽ സ്വർലോകം പരിഗണിക്കാത്തതിൽ അവൾക്ക് സങ്കടമുണ്ട്. കാര്യം അറിയാമല്ലോ അവളുടെ മക്കൾ കൊറോണ എന്ന് വ്യാധി കാരണം ഒരു കണക്കുമില്ലാതെ ആണ് മരിച്ചു വീഴുന്നത്. ഒടുവിൽ ദൈവങ്ങളെ നേരിട്ട് ബോധിപ്പിക്കാം എന്ന് തന്നെ തീരുമാനിച്ചു സകല ദൈവങ്ങളും കേൾക്കത്തക്ക വിധം അവൾ വാവിട്ടു കരഞ്ഞു. ഒരു രക്ഷയും ഇല്ല മാഷേ.. ഒടുവിൽ ഭൂമിദേവി യാത്രയായി. പച്ച പിൻ പട്ടും ഒപ്പം തീർത്താൽ തീരാത്ത സങ്കടങ്ങളും ആയി. അങ്ങനെ ഒരു കണക്കിന് സ്വർലോക എത്തി. ദേ ടാ നിൽക്കുന്നു നമ്മുടെ പത്രോസ്, താക്കോലും പിടിച്ചോണ്ട്." അല്ല ഇതാരാ ഭൂമിദേവി യോ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ". ദേവിക ദേഷ്യം കേറി, പുരികം ചുളിഞ്ഞു, കണ്ണുകൾ ചുവന്നു. ഭാഗ്യത്തിന് ഒന്നും പുറത്തോട്ട് പറഞ്ഞില്ല. "എനിക്ക് ദൈവങ്ങളെ ഒന്ന് കാണണം." ഭൂമി മുഖം തിരിച്ചു പറഞ്ഞു. "അതിനെന്താ ഒരു കുഴപ്പവും ഇല്ല. പക്ഷേ ആദ്യം ഞാൻ തരുന്ന സാനി തൈ സർ ഉപയോഗിച്ച് കൈ കഴുകണം. ഭൂമിയിൽ നിന്നും എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടെങ്കിൽ ഇവിടെ വെച്ചിട്ട് വേണം പോകാൻ. 14 മണിക്കൂർ കഴിഞ്ഞിട്ട് വേണം എടുക്കാൻ. ഇവൻ കുറെ നേരമായല്ലോ ആക്കുന്നത്. ഞാനേ വിരുന്നിനു വന്നതല്ല പാരിതോഷികവും കൊണ്ടുവരാൻ ഒന്ന് വാതിൽ തുറക്കുമോ. ജിൽ ജിൽ...... അവളുടെ ചിലങ്കകൾ താളത്തിൽ ഒച്ചയുണ്ടാക്കി. അതിനേക്കാൾ ഉച്ചത്തിൽ ആരോ സെഞ്ചുറി അടിച്ചു എന്ന് പറഞ്ഞ് അലറുന്നത് ദേവി കേട്ടു. "അതാരാ പത്രോസെ". അതെ യമദേവൻ ആണ്. പബ്ജി കളിച്ച് സെഞ്ച്വറി അടിച്ച ഇതിന്റെ ആണ്. ഇതിപ്പോ 40,000 കഴിഞ്ഞിട്ടുണ്ടാകും. ഭൂമിദേവി വേഗം മുന്നോട്ടു നടന്നു.

അതാ മുമ്പിൽ കൃഷ്ണനും മുഹമ്മദ് നബിയും പക്ഷേ യേശുവിനെ മാത്രം കാണാൻ ഇല്ല. കൃഷ്ണന്റെ കണ്ണ് ആണെങ്കിലോ റാഫേൽ മാലാഖ പോത്തിയിരിക്കുന്നു. "ഇങ്ങനെ ഇരുന്നാൽ ഇങ്ങനെ തന്നെ ഇരിക്കേണ്ടിവരും.ആ ഭഗവാന്റെ മുഖത്തുനിന്ന് കയ്യൊന്നു മാറ്റുമോ. ഇപ്രാവശ്യം വിഷു ഇല്ല". നാരദൻ പരാതിപ്പെട്ടു നാരദൻ. ശരിയാണ് ഞാനും കുറെ നേരമായല്ലോ തുടങ്ങിയിട്ട്. എന്റെ കൈ കഴക്കുന്നു. മാലാഖ കൈമാറ്റി. ഒരാഴ്ചയോളം സ്വർഗ്ഗം കാണാതിരുന്ന കൃഷ്ണൻ ആകട്ടെ കണ്ടത് കലിതുള്ളി നിൽക്കുന്ന ഭൂമീദേവിയെ. "കുറെ നാളായല്ലോ ഭൂമി നിന്നെ കണ്ടിട്ട്? ആടെ എന്താ മുഖത്ത് ഒരു വൈക്ലബ്യം? ". അല്ലയോ ഭഗവാനേ എന്നും പറഞ്ഞ് ഭൂമി തുടങ്ങിയതും നാരദനും മിഖായേൽ ഉം ചാടിവീണു. ഓ ഇനിയെന്താ ഭൂമിദേവിയുടെ പിടി വിട്ടു. മാറി നിൽക്കു വിൻ. ഞാൻ ഇവിടെ വന്നിട്ട് മണിക്കൂറുകളായി. ഞാൻ എന്റെ പരാതികളും സങ്കടങ്ങളും ദൈവത്തെ ബോധിപ്പിക്കാൻ വന്നതാണ്. എന്റെ മക്കൾ അവിടെ മരിച്ചു വീഴുന്നു. അത് അറിയിക്കാൻ വന്ന് എന്നെ അതിനു പോലും അനുവദിക്കാതെ നിങ്ങളെന്നെ അവഹേളിക്കുന്നു. നാരദാ നിന്റെ ഓന് ചിരിയാണ് നമ്മെ കോപത്തിൽ ആഴ്ത്തി ഇരിക്കുന്നത്. പറച്ചിൽ ഇന്റെ പോക്ക് കണ്ടിട്ട് അടുത്തത് പ്രാ കൽ ആയിരിക്കും. മുഹമ്മദ് നബി നൈസായിട്ട് നാരദന് വാട്സാപ്പിൽ മെസ്സേജ് അയച്ചു. ഓള് ഡാർക്ക് സീൻ ആവുന്നതിനു മുമ്പ് ചെന്ന് കാലു പിടിച്ചോ. അല്ലെങ്കി ലാഅവൾക്ക് അവിടെ കപൂറാണ് ഇജ്ജ് പണിയാ വോട്ട് നാരദാ. നാ രഥൻ റിപ്ലൈ അയച്ചില്ല. നാരദൻ ഓടിച്ചെന്ന് ഭൂമിയുടെ കാലിൽ വട്ടം കെട്ടിപ്പിടിച്ചു. "നാരായണ നാരായണ, ക്ഷമിക്കൂ ഭൂമീദേവി നോമും മിഖായേലും ക്രിസ്തുവിനെ കൊണ്ടുവരാൻ പോയതാണ്. പുള്ളിക്കാരൻ ഈസ്റ്ററിന് കാണാമെന്നും പറഞ്ഞ് കല്ലറയിൽ ഇരിപ്പായി ദിവസം മൂന്നായി. എന്നാലല്ലേ അങ്ങേയ്ക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ പറ്റൂ. ശരിയാണ് ഏശു ക്രിസ്തു എന്തേ. നാരദനും മിഖായേൽ ഉം കല്ലറയുടെ വാതിൽ തുറന്നു ആരാണ് എന്നെ തുറന്നുവിട്ടത്. യേശു ചോദിച്ചു. നാരദൻ കാര്യങ്ങളല്ല ബോധ്യപ്പെടുത്തി. ഭൂമിദേവി പറഞ്ഞുതുടങ്ങി. എന്റെ മക്കൾ എല്ലാവരും മരിച്ചു തുടങ്ങി എത്ര ദിവസമായി എല്ലാവരും പുറത്തിറങ്ങിയിട്ട് ദൈവങ്ങളെ എന്തിനാണ് ഇതൊക്കെ നിങ്ങളുടെ കാരുണ്യത്തിൽ പ്രത്യാശ വെച്ച് വർക്കും ഇപ്പോൾ രോഗം ബാധിച്ചു നിങ്ങൾ കണ്ണുതുറന്നു കാണുന്നില്ലേ.

മൂന്നുപേരും തലതാഴ്ത്തി പറഞ്ഞു ഇല്ല ലോകത്ത് പകർച്ചവ്യാധി വന്നാലോ പ്രളയം വന്നാലും പഴി മുഴുവൻ ഞങ്ങൾക്കാണ് ദൈവത്തിന് ഇത്തിരിയെങ്കിലും തേയില എന്ന് അവൻ ചോദിക്കുന്നു പക്ഷേ ഞങ്ങൾക്ക് ഉത്തരമുണ്ടായിരുന്നു ഇനിയും ഭക്ഷണം ബാക്കി ഉണ്ടായിട്ടും കത്തുന്ന വയറിന് അവൻ കണ്ടിരുന്നില്ല ഓരോരുത്തരും ഒരു സ്ത്രീയെ എന്നാണ് ജനിച്ചത് എന്ന് ഓരോ പെൺകുട്ടിയുടെയും മാനം കവർന്ന അപ്പോൾ അവനും സ്ത്രീയിൽ നിന്നാണ് വന്നത് എന്നും അവളും സ്ത്രീയായിരുന്നു എന്നും അവൻ കണ്ടില്ല മതത്തിന്റെ പേര് അവൻ സ്വയം വേട്ടയാടിയപ്പോൾ മനുഷ്യനെ സൃഷ്ടിക്കാൻ ചോരയുടെ നിറം ചുവപ്പാണ് എന്നും ഭൂമിയിലെ ഓരോന്നും പണത്തിനുവേണ്ടി നശിപ്പിച്ചപ്പോൾ എന്തിന് ഇത്രയും നാൾ തീറ്റി പോറ്റിയ നിന്നെ പോലും അവർ കണ്ടില്ല ഞാൻ സൃഷ്ടിച്ച ആണെങ്കിൽ അവന്റെ സ്രഷ്ടാവായ ഞാനും അന്ധനാണ്. ഭൂമിദേവി കരഞ്ഞില്ല കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ ശരിയാണ് ഇപ്പോഴും എത്രപേരാണ് വീടും നാടും വിട്ട് രോഗികളെ തന്നെ ആരോഗ്യം പോലും നോക്കാതെ ശുശ്രൂഷിക്കുന്നത് എന്നിട്ടും അവൻ സ്വയം പുറത്തിറങ്ങി നടക്കുന്ന കാഴ്ചകൾ ആസ്വദിക്കുന്നു പോകാനൊരുങ്ങി അപ്പോൾ ഞാൻ ഒരു മെസ്സേജ് ദൈവങ്ങൾക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഭൂമിയിൽ നിന്നാണ്. മൂവരും നോക്കിനിൽക്കെ ഒരു കുട്ടിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു അവൻ ഭഗവാനെ വിഗ്രഹത്തിനു മുൻപിൽ ഒരു ചെണ്ടു വെച്ചു പെട്ടെന്ന് തന്നെ ഒരു സ്ത്രീ അകത്തേക്ക് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു ഉണ്ണി നീ എന്നെ പേടിപ്പിച്ച ല്ലോ അമ്മ എവിടെയൊക്കെ തിരക്കി. അമ്മേ നമ്മളുടെ ഭഗവാനെ എന്നെപ്പോലെ കണ്ണ് കാണുന്നില്ലേ എന്താ നീ അങ്ങനെ ചോദിച്ചത് അതല്ല എന്നെപ്പോലെ എന്തോരം ഉണ്ണികൾ ആണ് ഓരോ ദിവസവും വ്യാധി മൂലം മരിച്ചു വീഴുന്നത് ഞാൻ എത്ര ദിവസമായി പ്രാർത്ഥിക്കുന്നു എന്നിട്ടും നമ്മുടെ ഭഗവാൻ എന്താ അമ്മ കേൾക്കാത്തത് വിഗ്രഹം നോക്കി തുടർന്നു നിന്നെയും എന്നെയും കഷ്ടപ്പാടുകൾ കാണാത്തവിധം അവന്റെ കാഴ്ച മങ്ങിയ ഇല്ല നിന്നെ രക്ഷിക്കാൻ അവരുടെ കരങ്ങൾ കുറുകി പോയിട്ടില്ല അവൻ ഒരിക്കലും വൈകുകയും ഇല്ല ഓ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും. അല്ലേ അമ്മേ അമ്മയും മകനും പൊട്ടിച്ചിരിയിൽ ആണ്ടു അമ്മ: ഇനി ഒന്നുകൂടി പ്രാർത്ഥിക്കുക മകൻ: ഇനിയെന്തിനാ പ്രാർത്ഥിക്കുന്ന തീർച്ചയായും അവർ നമ്മളെ രക്ഷിക്കും. നടന്ന സ്വർഗ്ഗം വിടാൻ ഒരുങ്ങിയപ്പോൾ ഭൂമിദേവി തിരിഞ്ഞുനിന്ന് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ദൈവം അന്ധൻ ആണോ എന്ന് എന്റെ മക്കൾക്ക് അറിഞ്ഞുകൂടാ ആയിരിക്കും പക്ഷേ അവൻ സർവശക്തൻ ആണെന്ന് അവർക്കറിയാം നമ്മളുടെ 3 ദൈവങ്ങളുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു ഭൂമിദേവി ലോകത്ത് എത്തിയപ്പോഴേക്കും കൊറോണ എന്നവ്യാധി ബാധിച്ചവർ പകുതി സുഖപ്പെട്ടു കഴിഞ്ഞിരുന്നു. ലോകം വീണ്ടും പഴയ കുതിപ്പിലേക്ക്........


ഇത് വെറും ഒരു കഥയാണ് govtadda 99 എന്നത് ബ്രേക്ക് ഇട്ടാൽ നിൽക്കാൻ duco സ്കോർപിയോ അല്ല ശാസ്ത്രത്തിന് പോലും മരുന്നു കണ്ടു പിടിക്കാൻ പറ്റാത്ത ഒരു പകർച്ചവ്യാധി ആണ് ഇത് രക്ഷപ്പെടാനുള്ള നിർദ്ദേശങ്ങളും നമ്മൾക്ക് അറിയാം പക്ഷേ പാലിക്കാൻ മാത്രം അറിയില്ല. പക്ഷേ ഈശ്വരൻ ഇങ്ങനെ ആണ് ഒരു കൊടുങ്കാറ്റ് കഴിഞ്ഞാലും തിരിച്ചുവരാൻ ഒരു പുൽനാമ്പ് എങ്കിലും അവശേഷിപ്പിക്കും ദൈവം ഉണ്ടെന്നു തെളിയിക്കാൻ അല്ല രാവിനെ പകലാക്കി മാറ്റി ആശുപത്രികളിലും അല്ലാതെയും സേവനമനുഷ്ഠിക്കുന്ന അവർക്കായി എന്റെയും നിന്നെയും നല്ല തലമുറയ്ക്കായി വീണ്ടും നമ്മളുടെ പഴയ സുന്ദരമായ ദൈവത്തിന്റെ മനോഹരമായ ആ ലോകത്തിനായി എല്ലാത്തിനുമുപരിയായി നാമോരോരുത്തരും മനുഷ്യനാണ് എന്നതിന് തെളിവായി നമ്മൾ അതിജീവിക്കും.

അന്ന ജെന്നിസ്
10 D സി സി പി എൽ എം എ ഐ എച്ച് എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ