പി കെ വി എസ് എം യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

സൂര്യനുദിച്ചു. അമ്മൂട്ടി എന്നും എഴുന്നേൽക്കുന്നപ്പോലെ എണീറ്റു. എന്നും ജോലിക്ക് പോകുന്നതു പോലെ അമ്മൂട്ടിയുടെ അമ്മയും ജോലിക്ക് പോയി. അമ്മൂട്ടിയുടെ അച്ഛൻ മൂന്ന് മാസം മുമ്പേ പാകിസ്ഥാനും ഇന്ത്യയുമായുള്ള വെടിവെപ്പിൽ മരണപ്പെടുകയും ചെയ്തു.

സ്കൂളിന് അവധിയാണ് . അമ്മൂട്ടി വീട്ടിൽ ഒറ്റയ്ക്കായതു കൊണ്ട് അമ്മ വീട്ടിൽ ഒരു വേലക്കാരിയെ വെച്ചു. ഇങ്ങനെ അമ്മൂട്ടി എണീക്കുന്നതിനു മുമ്പ് തന്നെ ജോലിക്കു പോക്കുകയും അമ്മൂട്ടി ഉറങ്ങിക്കഴിഞ്ഞ് വരുകയും ചെയ്യുന്ന അമ്മയെ കണ്ട് അവൾക്ക് ഏറെ സങ്കടം തോന്നി. സ്കൂളിൽ പോയാൽ ക്ലാസ്സിൽ ശ്രദ്ധിക്കുകയില്ല , നല്ല കൂട്ടുകാരില്ല. അതുകൊണ്ട് അവളെ ക്ലാസ്സിലെ കുട്ടികൾ എന്നും കളിയാക്കും. അതുകൊണ്ട് അവൾക്ക് പഠിക്കാനും ഇഷ്ടമല്ലായിരുന്നു. അമ്മ ജോലിക്ക് പോകുന്നതിനു മുമ്പേ അവൾ ക്ലാസ്സിൽ, സ്കൂളിൽ ഒന്നാമതായിരുന്നു. അമ്മ ജോലിക്ക് പോകാൻ തുടങ്ങിയതോടെ അവളുടെ പഠനം താണു വന്നു.

ഒരു ദിവസം അമ്മൂട്ടിയുടെ സ്കൂളിൽ ഒരു കൗൺസിലിങ് ടീച്ചർ വന്നു.അമ്മൂട്ടിയുടെ ഇരിപ്പുകണ്ട് ടീച്ചർഅവളെ ഒറ്റയ്ക്ക് വിളിച്ചിരുത്തി ചോദിച്ചു."എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത് ?". അവൾ പറഞ്ഞു." എന്റെ അമ്മയ്ക്ക് എപ്പോഴും ജോലിയാ... ഞാൻ ഒന്ന് അമ്മയുടെ മുഖം കണ്ടിട്ട് മൂന്ന് മാസമായി. അച്ഛൻ മരിച്ചതു മുതൽ അമ്മ ജോലിക്കു പോകുന്നു. അന്നു തൊട്ട് ഇന്നുവരെ അമ്മ എന്നെ ശ്രദ്ധിച്ചതേയില്ല." ഈ ദയനീയ വാക്കുകേട്ട ടീച്ചർ അമ്മൂട്ടിയുടെ അമ്മയെ പോയി കണ്ട് കാര്യങ്ങൾ പറഞ്ഞു. അമ്മയ്ക്ക് വളരെ വിഷമമായി. അമ്മ ആ സമയം തന്നെ വീട്ടിൽ വന്ന് വേലക്കാരിയെ പറഞ്ഞ് വിട്ട് അമ്മൂട്ടിയുടെ കൂടെ സന്തോഷത്തോടെ ജീവിച്ചു. അന്നുമുതൽ അവൾ പഠിച്ചുതുടങ്ങി.

നന്ദന.പി
7 A പി കെ വി എസ് എം യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


}}

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ