സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/*വിഷുകാല പുലരി*

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13317 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷുകാല പുലരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുകാല പുലരി

വിഷുകാല പുലരി
കാലത്തെണീറ്റൊന്ന് മുറ്റത്തിറങ്ങി ഞാൻ വഴിയോര കാഴ്ചകൾ
കണ്ടു നിൽക്കെ എങ്ങും
നിറഞ്ഞൊരേകാന്തത-
യുടെയിടയിൽ പൂത്തു -
നിൽക്കുന്നതെൻ
കൊന്നമരം പാറി പറന്നങ്ങു പോകുന്ന
പറവകൾ വന്നിരിക്കുന്നതാ നിൻ
ചില്ലമേൽ
അപ്പോളുമുമ്മറത്ത് വന്ന്
എന്നമ്മ പങ്കിട്ട
വിഷുകാല സ്മരണകളോരോന്നായ്
വിഷുക്കണിയും വിഷു കോടിയും വിഷുകൈനീട്ടവുമായി
പങ്കിട്ട എത്രയെത്ര
വിഷുകാല സ്മരണകൾ
അമ്മതൻ വാക്കൊന്ന്
കേട്ടങ്ങിരുന്നു ഞാൻ
കുതിച്ച് ഞാൻ
ആ കാലത്തേക്കൊന്നു
തിരിക്കുവാൻ ആരോടു
പറയുവാൻ ആരൊന്നു
കേൾക്കുവാൻ
ആഞ്ഞുവീശുന്നൊരു
കൊറോണ കാറ്റോടോ
കൊറോണ എന്നൊരു
ഭീതി സ്വപ്നത്തിനിടയിൽ
വിഷു ആഘോഷങ്ങളോ
എങ്ങും നിശ്ചലം

 

നീതിക ദാസ്
3 A സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത