ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ കൊറോണ കാലം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം എല്ലാ മനുഷ്യർക്കും ഒരുപോലെ ആവശ്യമുള്ള ഘടകമാണ്. ശുചിത്വത്തെ നമുക്ക് രണ്ടായി തരം തിരിക്കാം. ഒന്ന് വ്യക്തിപരമായ ശുചിത്വം രണ്ട് സാമൂഹ്യപരമായ ശുചിത്വം. ശുചിത്വം ഒരാളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. സ്വന്തം ശരീരം ,വസ്ത്രം എന്നിവ അഴുക്കിൽ നിന്നും സൂക്ഷിക്കൽ വ്യക്തിപരമായ ശുചിത്വത്തിന്റെ് ഭാഗമാണ്. അതുപോലെ കുളിക്കുക ,പല്ലുതേക്കുക  ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുകയും വായ കൊപ്ലിക്കുകയും  ചെയ്യുക തുടങ്ങിയവ വ്യക്തിപരമായ ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള കാരണങ്ങളാണ്. വൃത്തിയും ശുദ്ധിയും ഉള്ളവരെ ഇഷ്ടപ്പെടുക എന്നത് മനുഷ്യൻറെ പ്രകൃതിപരമായ സ്വഭാവമാണ്. എപ്രകാരം എന്നാൽ നമ്മൾ സുഗന്ധത്തെ ഇഷ്ടപ്പെടുകയും ദുർഗന്ധത്തെ വെറുക്കുകയും ചെയ്യുന്നത് പോലെ. വ്യക്തിപരമായ ശുചിത്വം പോലെ തന്നെ സാമൂഹ്യ ജീവികളായ നമ്മൾ മനുഷ്യർക്ക് സാഹചര്യപരമായ ശുചിത്വം ആവശ്യമാണ്. നമ്മുടെ പ്രകൃതിയെയും ചുറ്റുപാടിനെ യും എല്ലാം ശുദ്ധിയായി സൂക്ഷിക്കേണ്ടത്  നാം തന്നെയാണ്. എന്നാൽ ദുഃഖകരമായ വസ്തുത എന്തെന്നാൽ ഓരോ ദിവസവും ഇവയെല്ലാം നാം മനുഷ്യർ കാരണം മലിനമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ വീട്ടിലെ മാലിന്യങ്ങളും ചപ്പുചവറുകളും മറ്റുള്ളവരുടെ സ്ഥലത്ത് ഇടുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുന്നതാണ്. നാമെല്ലാവരും പരിപൂർണ്ണമായി ശുചിത്വം പാലിച്ചാൽ എല്ലാ രോഗങ്ങളിൽനിന്നു നാമും നമ്മുടെ നാടും രക്ഷപ്പെടുന്ന താണ്. നമ്മുടെ ജീവിതത്തിൽ ഇനി മുതൽ ശുചിത്വം പാലിക്കുമെന്ന് നാം ഉറച്ച തീരുമാനം എടുക്കുക.

മുഹമ്മദ് സാബിത്ത്
2 A ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം