ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം

മങ്ങിയ മേടപുലരിയിലിന്നാ
ഈറനണിഞ്ഞൊരു കാറ്റിൻ ഗന്ധം
ദുഃഖത്തിൻ കരിനിഴലുകൾ
നീണ്ടു മരണക്കുഴികളിലൈക്യം കണ്ടു
കൊറോണ വ്യാധി മുഴങ്ങി പാരിൻ
മർത്യനു ജീവൻ മരണക്കിണറായ്
ചുമരുകൾക്കുള്ളിൽ ഒതുങ്ങി ജീവിതം
കാണാത്തവരെ കണ്ടുതുടങ്ങി
ചുമയും പനിയും
പൊള്ളുന്നുണ്ടിവിടെ
അതിരുകളില്ലാ മതിലുകളില്ലാ
പെരുകുന്നിവിടെ രോഗികളൊക്കെ
മായകളെന്നോ പറയാൻ വയ്യാ...
പ്രിയമുള്ളവരെ കാണാൻ കിട്ടാ
ഹദഭാഗികളായ് പോകുും നമ്മൾ
കലികാലത്തിൻ കണിയിരുകളും
മർത്യാ നീ ഒന്ന് ഓർക്കുക നല്ലത്,
അകലം പാലിച്ചൊത്തൊരുമിച്ചൊരു
പുത്തൻ പുലരിക്കാഴ്ചകൾ
കാണാം ഒന്നിച്ചണിയാൻ
മാസ്ക്കുകൾ പിന്നെ കൈകൾ
കഴുകാം ഭീതികൾ മാറ്റാം
ഉന്നതർതൻ വാക്കുകൾ കേട്ടിടാം
നമുക്കെല്ലാം പാലിച്ചീടാം
മറ്റുള്ളോർക്കായി
ചൂടുപിടിച്ചൊരു ഭൂമിക്കിത്തിരി
ആശ്വാസത്തിൻ കാണികളേകാം
വീട്ടിലിരിക്കാം, പ്രാർഥിച്ചീടാം
സ്നേഹത്തിൻ കൈ കോർത്തുപിടിക്കാം
തകർക്കും നാമീ കണ്ണികളൊക്കെ
ഇണക്കും പുഞ്ചിരി പൂക്കും മുഖങ്ങൾ

ജീവൻ മാത്യു
9 A ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത