ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/എന്റെ വിഷു ദിനം.
{{ | തലക്കെട്ട്= എന്റെ വിഷു ദിനം | color= 1 }} ഞാനിന്ന് അതിരാവിലേയുണർന്നു. എല്ലാവർഷവും കണിയൊരുക്കുന്നതു പോലെയല്ല ഇന്നത്തെ വിഷുവിന്.ലോക് ഡൗണല്ലേ.,കണിയൊരുക്കാൻ എല്ലാം കിട്ടിയിട്ടില്ല. എന്നാലും അച്ഛൻ കൈനീട്ടം തന്നു. ഇന്ന് അമ്പലത്തിൽ പോകാനും ബുദ്ധിമുട്ടാണ്. പെട്ടെന്നു തന്നെ കുളി കഴിഞ്ഞ് കാപ്പി കുടിച്ചു.അപ്പോഴേക്കും വിദ്യയെത്തി.ഞങ്ങൾ കളിച്ചു. ടീച്ചർക്ക് കഥ എഴുതി അയച്ചുകൊടുത്ത കാര്യം അവൾ പറഞ്ഞു. ഞങ്ങൾ ഒത്തിരി നേരം കളിച്ചു. അവളെ അച്ഛൻ വന്നു കൂട്ടിക്കൊണ്ടുപോയി. ഞാൻ ടി.വി കണ്ടു. വാർത്തകൾ എല്ലാം എന്നെവിഷമിപ്പിച്ചു.ഉച്ചയൂണ് കഴിച്ചു. നെല്ലരിപ്പായസമുണ്ടായിരുIന്നു.പിന്നെ കഥാബുക്ക് വായിച്ചു. പിന്നെയും കളിച്ചു.വൈകുന്നേരമായി. പച്ചക്കറിത്തോട്ടം നനച്ചു. സന്ധ്യാനാമം ചൊല്ലി.ടി.വി കണ്ടു. ഭക്ഷണം കഴിച്ചു. ഞങ്ങൾ ഇപ്പോൾ വളരെ വൈകിയാണ് ഉറങ്ങുന്നത്. ഇന്നത്തെ എന്റെ കാര്യങ്ങൾ ഞാൻ ഓർത്തു കിടന്നുറങ്ങി.
അപർണ .എം.ബി.
|
2 [[|ശ്രേയ എൽ.പി.എസ്. ഈട്ടിമൂട്]] പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ