ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം; ഈ മഹാവ്യാധിയെ
നമുക്ക് അതിജീവിക്കാം; ഈ മഹാവ്യാധിയെ
മരണം, പട്ടിണി, ഭയം ഇതു മാത്രമാണ് വാർത്തകളിൽ. നാം യുദ്ധത്തിലാണ്;കൊറോണയ്ക്ക് എതിരായ മഹാപോരാട്ടത്തിൽ. ചൈനയിൽ നിന്ന് ഇറ്റലിയിലേക്കും അമേരിക്കയിലേയ്ക്കും മറ്റ് ലോകരാജ്യങ്ങളിലേയ്ക്കും പടർന്ന ഈ മഹാവ്യാധി ഇൻഡ്യാ മഹാരാജ്യത്തെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. കോവിഡ് - 19 ന് കാരണമാകുന്ന സാർസ് കോവ് - 2' എന്ന പുതിയ കൊറോണാ വൈറസ്സിന് ശാസ്ത്ര ലോകം ഇന്ന് വരെ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കൊറോണ മഹാമാരിയിൽ മരണം ലക്ഷം പിന്നിടുന്നു. സ്ഥിതിഗതികൾ ആശങ്കാകരം. ഭയത്തെക്കാൾ നമുക്ക് വേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളുടെ കരുതലാണ്. നമ്മുടെ മുഖ്യമന്ത്രി ദിവസവും വാർത്താ സമ്മേളനങ്ങളിൽ പറയുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കാം. ഇന്ന് കൊറോണ പ്രതിരോ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയായി തീർന്നിരിക്കുന്നു. നമുക്കതിൽ അഭിമാനിക്കാം. നമ്മുടെ ഭരണാധികാരികളെ പ്രകീർത്തിക്കാം. നമുക്ക് സാമൂഹിക അകലം പാലിക്കാം, താമസ സ്ഥലത്തു തന്നെ സുരക്ഷിതരായി ഇരിക്കാം, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടക്ക് കഴുക്കാം, പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് wരിക്കാം, കൈ കൊണ്ട് മുഖത്ത് തൊടാതിരിക്കാം. തടയാൻ മാർഗം ഇവ മാത്രമാണ്.ഒരുമിച്ച് നമുക്ക് ഈ മഹാമാരിയെ ചെറുത്ത് തോൽപിക്കാം. ശാസ്ത്രം എത്രയും പെട്ടെന്ന് മരുന്ന് കണ്ടെത്തുമെന്ന് പ്രത്യാശിക്കാം. നാം ഈ കൊറോണാകാലത്തെ അതിജീവിക്കുക തന്നെ ചെയ്യും. മനുഷ്യൻ നിർമിച്ച മാളുകളും 8 വരി പാതകളും ആഡംബര പാർക്കുകളുമെല്ലാം വിജനമായിരിക്കുന്നു. മനുഷ്യന്റെ എല്ലാ അറിവുകളും ഈ വൈറസ്സിനു മുന്നിൽ നിസ്സഹായമാകുന്നു. വൈറസ്റ്റിന്റെ കുതിപ്പിനു മുന്നിൽ ശാസ്ത്രം കിതച്ചു പോകുന്നു. എന്നാൽ ശാസ്ത്രത്തിന്റെ ഒരു കണ്ടെത്തൽ മതി നാം ഭംഗിയായി നടപ്പിലാക്കിയാൽ മാനവരാശിയെ രക്ഷിക്കാൻ. അത് കൈകഴുകലാണ്. സോപ്പും വെള്ളവും ഏൽക്കുമ്പോൾ വൈറസിന്റെ പുറംചട്ട നശിക്കും. അതിനൊപ്പം വൈറസ്സും. അതിനാലാണ് വൈറസ് ബാധയ്ക്ക് എതിരെയുള്ള ശക്തമായ ആയുധമായി കൈകഴുകൽ ശുപാർശ ചെയ്യാൻ കാരണം. ഇത്തരം മഹാമാരികൾക്ക് രാഷ്ട്രങ്ങളുടെ ഭൂമിശാസ്തപരമായ അതിർത്തികൾ ബാധകമല്ലെന്ന് ബോധ്യപ്പെട്ടല്ലോ. ഏകലോകം എന്ന ആശയം ശക്തമാകണം. മനുഷ്യർ ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന ചിന്ത വളരണം. രോഗം ബാധിച്ചവരുടെ എണ്ണം ലക്ഷോപലക്ഷമാകുമ്പോൾ അത് ലോകത്തിന്റെ ഉറക്കം കെടുത്തുന്നു.ശരീരം കൊണ്ട് അകന്നും മനസ്സുകൊണ്ട് ഒരുമിച്ചും നമുക്കിതിനെ നേരിടാം. മാനവരാശി വിജയിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം