ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/ഞാൻ കണ്ട മഹാമാരി
ഞാൻ കണ്ട മഹാമാരി
ഇതാ 2020 ൽ നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം. ഇത് ചൈനയിൽ നിന്നും സൃഷ്ടിച്ച ഒരു ജൈവായുധമാണെന്നു പറയപ്പെടുന്നു. ആ സൃഷ്ടി അവർക്കും ലോകത്തിനു തന്നെയും ഇന്ന് വലിയൊരു വിപത്തായി നിൽക്കുന്നു. ഒരു സാധാരണ പനിയിൽ തുടങ്ങി ശ്വാസംമുട്ടൽപോലെയുള്ള മറ്റു വിഷമകരമായ രീതിയിലേക്ക് ഈ രോഗം മാറുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുവാൻ വെറും സെക്കൻഡുകൾ മാത്രം മതി. ഓരോ 24 മണിക്കൂർ കഴിയുമ്പോഴും ആയിരക്കണക്കിന് ആളുകളിലേക്കാണ് ഈ വ്യാധി പകരുന്നത്, അതിലൂടെ ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞുകൊണ്ടുമിരിക്കുന്നു. അങ്ങനെ ചൈനയിലെ ഒരു അങ്ങാടിയിൽ നിന്നും തുടങ്ങി ഇന്ന് ഒട്ടേറെ രാജ്യങ്ങളിലൂടെ പകർന്നു ലോകം മൊത്തം വ്യാപിച്ച ഒരു മഹാമാരി ആയിരിക്കുന്നു കോവിഡ് 19. വ്യക്തിശുചിത്വത്തിലൂടെയും, പരിസരശുചിത്വത്തിലൂടെയും, സാമൂഹികഅകലം പാലിച്ചുമാണ് ഇതിനെതിരെ നമ്മൾ പ്രതിരോധം തീർക്കേണ്ടത്. നിശ്ചിത ഇടവേളകളിൽ സ്ഥിരമായി സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചും, പരിസരങ്ങളിൽ തുപ്പാതെയും, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിയും ഈ വ്യാധിയെ പ്രതിരോധിക്കാം. അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ പുറത്തിറങ്ങാതെയും, മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കിയും, ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ മുഴുവനായും അനുസരിച്ചും മുന്നോട്ട് പോകാം. നമുക്കൊന്നായി ഈ മഹാമാരിക്കെതിരെ പൊരുതാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ