ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/ശുചിത്വത്തിൻ്റെ പ്രാധാന്യം
ശുചിത്വത്തിൻ്റെ പ്രാധാന്യം
ഒരു ചെറിയ ഗ്രാമം. അവിടെ കുറെ കൊച്ചു കൊച്ചു കുടിലുകൾ .ആ ഗ്രാമത്തിലൂടെ ഒരു പുഴ ഒഴുകുന്നു . മനോഹരമായ മലനിരകളും ഉണ്ട്.ഒരു ദിവസം രാവിലെ ആ നാട്ടിലാകെ ഒരു ദുർഗന്ധം പരന്നു.എല്ലാവരും പുറത്തേക്കിറങ്ങി. അപ്പോൾ അവർ കണ്ടത് ലോറികളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് പുഴയിലേക്ക് തള്ളുന്നതാണ്.അതിൽ ആഹാര അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും അവർ അനുസരിച്ചില്ല. ആ നാടും പുഴയും എല്ലാ വിധത്തിലും മലിനമാകുമെന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ ഇക്കാര്യം അവരുടെ ഗ്രാമത്തലവനോടു പറഞ്ഞു. അങ്ങനെ ഗ്രാമത്തലവൻ ഗ്രാമത്തിലെ മുഴുവൻ ആളുകളെയും വിളിച്ചു കൂട്ടി ഒരു യോഗം കൂടി. മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കാനെത്തിയവരും യോഗത്തിൽ പങ്കെടുത്തു. വേദിയിൽ കയറി നിന്ന് ഗ്രാമത്തലവൻ ഇപ്രകാരം പറഞ്ഞു." ശുചിത്വം ജനങ്ങൾ പാലിക്കേണ്ടതുണ്ട്. ശുചിത്വമില്ലായ്മ പല മാരക രോഗങ്ങൾക്കും കാരണമാകും. ജനങ്ങൾ മുഴുവനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ചില അനുഭവങ്ങളിലൂടെ ജനങ്ങളെ ബോധവന്മാരാക്കി. ശുചിത്വം ജനനന്മയ്ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കിയ ജനങ്ങൾ അന്ന് മുതൽ ശുചിത്വം പാലിക്കാൻ തുടങ്ങി.അങ്ങനെ ആ നാട് പഴയതുപോലെ സുന്ദരമായി തീർന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ