കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ശുചിത്വം ഒരേ സമയം ആയുധവും ആവശ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരേ സമയം ആയുധവും ആവശ്യവും

ഹൈജീ‍ൻ എന്ന ഗൃീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പലകാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.

ഗുരുദേവൻ ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം.വ്യക്തികളും അവ‍ർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം ഗൃഹശുചിത്വം പരിസര ശുചിത്വം,സ്ഥാപനശുചിത്വം ഇവയെല്ലാം ചേ‍‍‍ർന്ന ആകെ തുകയാണ് ശുചിത്വം.ആരോഗ്യശുചിത്വ പാലനത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.നമ്മുടെ ഇന്നത്തെ പ്രധാന ആവശ്യം ശക്തമായ ശുചിത്വ ശീലമാണ്

ഭക്ഷണത്തിനും മുൻപും പിൻപും പൊതുസ്ഥല സമ്പർക്കത്തിനു ശേഷവും നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വൃക്തിയുളള വസ്ത്രം ധരിക്കുക. ദിവസവും കുളിക്കുക ഇവയെല്ലാം നമ്മുടെ വ്യക്തിശുചിത്വത്തിൽ പെടുന്നതാണ് ഇത് കൃത്യമായി പാലിച്ചാൽ എല്ലാം പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.

ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?.വ്യക്തിശുചിത്വത്തിൽ പ്രാധാന്യം കൊടുക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതുശുചിത്വത്തിലും പ്രാധാന്യം കൽപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ . ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.ഇത് നാം തിരിച്ചറിയുന്നില്ല. പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു.ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും

ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.

ശുചിത്വമില്ലായ്മയുടെ പേരിൽ അന്യ രാജ്യങ്ങളുടെ മുന്നിൽ നമ്മൾ ഇനിയും നാണം കെടരുത്. നമുക്ക് ഒറ്റകെട്ടായ് പോരാടാം...

മനിക.വി.കെ
6 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം