ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഈ അക്ഷര വൃക്ഷം പരിപാടിയിൽ 'രോഗപ്രതിരോധം' എന്ന വിഷയത്തെ ആസ്പദമാക്കി അല്പം ചില കാര്യങ്ങൾ ഗദ്യരൂപത്തിൽ ഞാൻ എഴുതാം.. ഏത് രോഗവും വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതിരിക്കാനുള്ള നടപടികൾ ചെയ്യലാണ്. അതിന് ആരോഗ്യ പ്രവർത്തകർ പറയുന്നതുപോലെ ചെയ്യുകയാണ് വേണ്ടത്. പ്രത്യേകിച്ച് ഇപ്പോൾ നാം അകപ്പെട്ടിരിക്കുന്ന വളരെ ചെറിയ "കൊറോണ വൈറസ്" പരത്തുന്ന കോവിഡ് 19 എന്ന രോഗത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് സർക്കാറും ആരോഗ്യ ആരോഗ്യവകുപ്പും നമ്മളോട് നിർദ്ദേശിച്ച നടപടികൾ സ്വീകരിച്ചേ പറ്റൂ. കാര്യമായിട്ട് ആരോടും ഒന്നിനും ഇടപെടാൻ പോകാതെ വീടിനകത്തു ഒതുങ്ങികൂടുക. അഥവാ അത്യാവശ്യത്തിന് പുറത്ത് ഇറങ്ങുകയാണെങ്കിൽ അവർ നിർദ്ദേശിച്ച പോലെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. മറ്റുള്ളവരെ പോയി കൈ പിടിക്കുകയോ സ്പർശിക്കുകയോ ചെയ്യാൻ പാടില്ല. അടുത്തുള്ള ആളുമായി ചുരുങ്ങിയത് ഒരു മീറ്റർ അകലത്തിൽ നിൽക്കണം.മറ്റ് സ്ഥലങ്ങളിൽ കയറുമ്പോഴും അവിടെനിന്ന് ഇറങ്ങുമ്പോഴും തിരിച്ചു വീട്ടിൽ എത്തുമ്പോഴും സോപ്പ് ഉപയോഗിച്ച് അല്ലെങ്കിൽ സാനിറ്റൈസറ്‍ ഉപയോഗിച്ച് കൈ കഴുകുക..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ