Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം തന്നെ ധർമം
സ്വപ്നച്ചിറകിലേറി ചരിക്കും ജീവിതവും
ധർമത്തിനായി പൊരുതീടും കരങ്ങളും
സ്നേഹദീപമായി തിളങ്ങീടും ചിത്തവും
ഒരു ജീവൻ തൻ തുടിപ്പിലേകി ഈശ്വരൻ
അമൂല്യമാമീ തുളളിയെ ബാഷ്പമാക്കാൻ
ജീവിതങ്ങളെ തകർത്തെറിയാൻ
നിശബ്ദമായി വരുന്നു ഹത്യക്കായ്
അസുരമാം ചില മഹാമാരികൾ
ആയുധമില്ല കരങ്ങളിൽ പൊരുതാനായ്
ജ്ഞാവും മാനവർക്കധികമില്ലന്നറിഞ്ഞീടും
പ്രതിവിധിയെന്തെന്നലറി ഒാടുന്നു നാം
പ്രതിവിധി പ്രതിരോധമെന്നറിയും വരെ
വീണ്ടും നിർമലമാക്കാമീ പരിസ്ഥിതിയെ
വീണ്ടും നിറക്കാം മനസ്സിൽ നൻമ വെളിച്ചം
ഒാരോ ഭവനവും ശുദ്ധീകരിക്കാം
ഒപ്പം ശുദ്ധമാക്കാമീ സമൂഹത്തേയും
അകലേണ്ടിവരും പരസ്പരം ഒരിക്കലും
അകലാതിരിക്കാനീ ഭൂവിൽ നിന്ന്
പകരാതെ നോക്കാമീ പകർച്ചവ്യാധി
ഒപ്പം പകരാതിരിക്കും നൊമ്പരങ്ങൾ
ഒഴിവാക്കീടും വൃത്തിഹീനാന്തരീക്ഷം
വ്യക്തിശുചിത്വവും അനിവാര്യമെന്നറിയണം
ശുചിയാക്കാം സ്വന്തം ശരീരത്തെ ഒപ്പം
ശുദ്ധമാക്കീടാം സ്വന്തം മനസ്സിനെ
അനുസരിച്ചീടാം ഭരണകൂടങ്ങളെ
ഇങ്ങനെ പ്രതിരോധിക്കാം നമുക്കെന്തിനേയും
ഇല്ല തളർത്താനാകില്ലൊരു വ്യാധിക്കും
തടുത്തീടും നാം പ്രതിരോധ കവചത്താൽ
ജീവൻ തൻ ആലയമാമീ ശരീരത്തെ
ആക്രമിച്ചില്ലാതാക്കാനെത്തീടും പല വ്യാധികൾ
മരുന്നിനായ് കാക്കാതെ മൂഢത്വങ്ങളിൽ
ലയിക്കാതെ വിവേകത്താൽ നീങ്ങണം നാം
പ്രതിരോധിച്ചീടണം ഇതു തന്നെ ധർമം.
|