സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വൃത്തി ഒരു ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി ഒരു ശീലം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആലോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധി കളെയും ജീവിത ശൈലി രോഗങ്ങളേയും ഒഴുവാക്കാൻ കഴിയും. കൂടെക്കുടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈ നന്നായി സോപ്പിട്ടു കഴുകുക വഴി വയറിളക്ക രോഗങ്ങൾ വിരകൾ തുടങ്ങി കോവിഡ്, സാർസ് വരെ ഒഴിവാകും . കൈയ്യുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധി ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക . രോഗം ബാധിച്ചവരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗബാധകൾ വരുന്നതിൽ നിന്നും രക്ഷിക്കുന്നു.

ആര്യകൃഷ്ണ .ആർ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം