സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി
നമ്മുടെ ഭൂമി
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി. എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങിയതാണ് പരിസ്ഥിതി. പരസ്പരം ആശ്രയത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യ വർഗ്ഗവും പുലരുന്നത്. ഒന്നിനും ഒറ്റപെട്ടു ജീവിക്കാനാവില്ല. പരിസ്ഥിതിയുടെ സംരക്ഷണത്തിന് നാം ആദ്യമായി പാലിക്കേണ്ട ഒന്നാണ് പരിസ്ഥിതി ശുചിത്വം. പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിൽ നമ്മുടെ പരിസ്ഥിതി മലിനാപെട്ടു കൊണ്ടിരിക്കുന്നു. വാഹനങ്ങളിൽ നിന്നും പുറത്തു പോകുന്ന കാർബൺ മോണോക്സൈഡ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങളും നമ്മുടെ പരിസ്ഥിതിയെ മലിന പെടുത്തിന്നു. ഇതിൽ നിന്നുമുള്ള പുക ഓസോൺ പാളിയെ നശിപ്പിക്കുന്നു. അൾട്രാ വയലറ്റ് രശ്മിയിൽ നിന്നും രക്ഷ നേടാനുള്ള ഒരു കവചമാണ് ഓസോൺ പാളി. പരിസ്ഥിതി ശുചിയായാലേ നമുക്ക് രോഗ മുക്തി കിട്ടുകയുള്ളു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പപ്പായ കൈതച്ചക്ക ചക്കപ്പഴം മാമ്പഴം തുടങ്ങിയ ഫലങ്ങൾ രോഗ പ്രതിരോധ ശക്തി കൂട്ടുവാൻ ഫലപ്രദമായ പഴങ്ങളാണ്. എന്തൊക്കെ പറഞ്ഞാലും കോവിഡ് 19 എന്ന മഹാമാരി നമ്മെ ദുരിതത്തിൽ ആഴ്ത്തിയെങ്കിലും പരിസ്ഥിതിയുടെ കാര്യത്തിൽ അത് ഒരു അനുഗ്രഹമായി. പരിസ്ഥിതി മലിനീകരണത്തിൽ നിന്നും പ്രകൃതി ഏറെ കുറെ മുക്തമായി. പ്രകൃതി ദൈവമാണ് പ്രകൃതിയെ നാം സംരക്ഷിക്കുമ്പോൾ ദൈവം നമ്മെയും സംരക്ഷിക്കും.......
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം