ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/ വീണ്ടൂമൊരൂ സൗന്ദര്യം
വീണ്ടുമൊരു സൗന്ദര്യം വീണ്ടുമൊരു സൗന്ദര്യം കൂറ്റൻ പർവതങ്ങൾക്കിടയിൽ തൻ സ്വർണ്ണച്ചിറകുകൾ വിടർത്തി ഒരു സൂര്യകാന്തിപോൽ ലോകം മുഴുവൻ അതിൻ കാന്തിപകർന്ന് വരുന്ന പുലരി പാടത്ത് കാത്തുനിന്ന നെൽകതിരിന് അതിൻ ഉന്മേഷമേകി ഇനൻതിളങ്ങവെ ചെമ്പനീർപ്പൂക്കൾ അതിൻ സുവർണ്ണ നിറത്തിൻ ശോഭയിൽ വിരിഞ്ഞുനിൽക്കവെ പനിനീർപൂവിൻ മന്ദരം തുളുമ്പും തേ- ൻനുകരുവാൻ കാർവണ്ടുകളെത്തീടവെ അതിൻസൗരഭ്യം ഇളം കാറ്റിൽ തഴുകി സകല ജീവനേയും പ്രകൃതി ഉണർത്തവെ കിളിയുടെ തേൻനാദം മന്ത്രനാദമായ് ഒരു പുതുദിനം സ്വാഗതം ചെയ്യവെ പുഴയുടെ തണുത്ത ഓളങ്ങൾ ദുഃഖത്തിൽ നിന്നും പുതിയൊരുത്ഥാന്ന മേകീടവെ പശ്ചിമബരത്തിൽ രാത്രിയെ വരവേറ്റു- കൊണ്ടിനൻ മന്ദം മന്ദം മറഞ്ഞീടവെ നക്ഷത്രക്കൂട്ടം ചെറുവൈര്യം പോലെ പാലൊളിയാകുന്നചന്ദ്രനു ചുറ്റും തിളങ്ങവെ വീണ്ടുമൊരു സൗന്ദര്യം നാളേക്കുവേണ്ടി പ്രപഞ്ചമാതാവ് ഒരുക്കിവെക്കവെ മനോഹരമായ പ്രപഞ്ചസൗന്ദര്യത്തെ നുകരുവാൻ സാധിച്ചെന്നു ചിന്തിച്ചു. ഞാൻ വിശ്രാന്തികൊള്ളുന്ന മനസ്സുമായ് വീണ്ടുമൊരു പ്രഭാതസൂര്യനെകാത്ത് ആകാശമാകുന്ന വിശാലതയിലേക്ക് നോക്കിയിരുന്നു, പുലരിയേ വരവേൽക്കാൻ.
ഞാനോർക്കായായ് ഓരോ അണുവിലും സൗരഭ്യമേകി തൻ സൗന്ദര്യം ജീവജാലങ്ങ- ളേക്കാട്ടി പ്രകൃതി നിൽക്കവേ ആ സുന്ദ- രാനുഭൂതി നുകരാൻ എന്താ സുഖം. ഓരോ ദിനവുമോരൊ സൗന്ദര്യത്താൽ മനസ്സിന് കുളിരേകുന്ന പ്രപഞ്ചമനോ- ഹാരിത പൂർണ്ണമായ് നുകരാൻ ആഗ്രഹിക്കുകയാണെന്മനസ്സിൻവാതിൽ ആ സൗന്ദര്യത്തെ അക്ഷരങ്ങളായ് പകർത്താൻ തുടിക്കുകയാണെൻ കൈകൾ, വീണ്ടും വീണ്ടും നുകരാൻ സൗന്ദര്യത്താൽ മുങ്ങിനിൽക്കുന്നു ഞാൻ ഈശ്വരശക്തിയാൽ തിളങ്ങുന്ന ഭൂമിയെ കണ്ടുകൊതിതീരാതെ ഇരുമിഴിയും ആ- സൗന്ദര്യം നുകരാൻ കാത്തിരിക്കുന്നു. ഇനിയും ഒരു പുലരിയുടെ വരവിനായി…
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ