നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിയുടെ വിലാപം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ വിലാപം

എത്ര സുന്ദരി ആയൊരെൻ പ്രകൃതി,
നദികളും, പുഴകളും, മാമരങ്ങളും,
നിറയെ പൂത്തുലഞ്ഞു ഇളകും ഈ കാടും,
കാണാൻ കണ്ണിലാത്തൊരി മനുജൻ,
 നിഷ്ഠൂരം കൈവച്ചതെന്തിനിൻ ഹരിതയെ,
 മാലിന്യങ്ങൾ നിറച്ചൊരു ജലവിഭവങ്ങൾ,
 കാണുവാൻ കണ്ണില്ലാത്തൊരു മനുജൻ,
 തായ്‍യായി കാണേണ്ടതല്ലേ ഈ പ്രകൃതിയെ,
 കൊന്നൊടുക്കി ഈ മനുഷ്യർ,
 ഇതിനൊക്കെയും പ്രതികാര ദാഹിയായി,
 മാറും ഈ അമ്മ മാലോകരോട്,
 പ്രളയവും, പേമാരിയും, മഹാമാരിയും,
 തന്നു നമുക്കായി അമ്മയാം ഭൂമി,
 തൻ വേദന തിരിച്ചടിയായി,
 തൻ രുദ്ര രൂപം താണ്ഡവം ആയി,
 കൊന്നൊടുക്കി തൻ പൊന്നോമനകളെ,
 ഇനിയും കഴിയും നമുക്ക് ഈ ഭൂമിയെ,
 തിരികെ അതിൻ രൂപം നൽകാൻ,
 തോളോട് തോൾ ചേർന്ന് പൊരുതും,
 നമ്മൾ, തിരിച്ചെടുക്കും പ്രകൃതിയാം അമ്മയെ.
 

അഞ്ജന ആർ . നായർ
7 A നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത