സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്‌ഥിതി ശുചിത്വം '
പരിസ്‌ഥിതി ശുചിത്വം '
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും.ആരോഗ്യപൂർണമായ ആയുസണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക്‌വഹിക്കുന്നത് പരിസരശുചിത്വം മാണ്.എന്താണ് ആരോഗ്യമെന്നതിന്റെ ചോദ്യത്തിന്റെ ഉത്തരമിതാണ്: രോഗമില്ലാത്ത അവസ്ഥ. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘ ടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക എന്നതാണ് ആവശ്യം. ഒരു വ്യക്തി,വീട്,പരിസരം,ഗ്രാമം,നാട് എന്നിങ്ങനെ ശുചി കരണത്തിന്റെ മേഖലകൾ വിപുലമാണ്.ശരീരശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളി യർ പൊതുവെ മെച്ചമാണെന്നു പറയാറുണ്ട്.എന്നാൽ,പരിസരം,പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുന്പന്തിയിലുമാണ്.അതുകൊണ്ടാണ് വിദേശികൾ നമ്മൾ ശുചികരണമില്ലാത്തവർ എന്നു പറയുന്നത്. ജനങ്ങളിൽ ശുചിത്വബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആ ദ്യം വേണ്ടത്.നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം.ആദ്യം ശുചിത്വബോധം ഉണ്ടാവുക,തുടർന്ന് ശുചികരണം നടത്തുക.ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്.വിദ്യാലയത്തിലും നാമിത് ശീലിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും കഴിയും. 'ദൈവത്തിന്റെ സ്വന്തം നാട് ' എന്നാണ് കേരളത്തെപ്പറ്റിയുള്ള ടു റീസ്റ്റു വിശേഷണം.പക്ഷെ,ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായികിടക്കുന്നത്.നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല.പരിസരം വൃദ്ധികേടാക്കിയാൽ ശിക്ഷയുമില്ല. രോഗം വന്നിട്ടു ചികില്സിക്കുന്നതിലും നല്ലതു രോഗം വരാതെ സൂക്ഷിക്കുകയാണ്- ഈ ചൊല്ല് വളരെ പ്രസി ദ്ധ മാണല്ലോ രോഗമില്ലാത്ത ആവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴുവാക്കിയൽ ഒരു അളവ് വരെ സാധിക്കും. വ്യക്തി ശുചിത്വം,പരിസരശു ചിത്വം പാലിക്കുക- നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരി ക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.നല്ല നാളേക്കായി നമ്മുക്ക് എല്ലാവർക്കും കൈകോർക്കം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം