കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഇത്തിരികുഞ്ഞനും ജീവിതവും
ഇത്തിരികുഞ്ഞനും ജീവിതവും
ഞങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊൺടിരിക്കുന്ന കൊറോണ വൈറസെന്ന മഹാമാരി കാരണം ആകെ നമ്മൾ ആശങ്കയിലാണ് . ലോകമെങ്ങും പരത്തുന്ന ഈ രോഗത്തെ വേരോടെ പിഴുതെറിയാൻ നമ്മുടെ ഭരണകർത്താക്കളോടൊപ്പം നമ്മളും ഒരുമിച്ചുനിന്ന് പോരാടണം .നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഇതുവരെ ഉണായിട്ടില്ല . നമുക്ക് പുറത്തിറങ്ങാ൯ പോലും പറ്റാതായി . നമ്മുടെ സ്ക്കൂളുകളും,കടകളും,എന്തിന് ആരാധനാലയങ്ങൾ വരെ അടച്ചുപൂട്ടേണ അവസ്ഥയിലായി . ചില സ്ഥലങ്ങിൽ ഭക്ഷണത്തിനുപോലും ക്ഷാമമായി . ഇതെല്ലാം നമുക്കൊരു പാഠമാണ് . ഓരോ ആഘോഷങ്ങളുടെ പേരിലും നാം എത്ര ഭക്ഷണവും വസ്ത്രവുമാണ് പാഴാക്കിയിരുന്നത്. അതിന്റെയെല്ലാം വില മനസിലായില്ലേ? ലോകത്ത് എത്ര കണക്കിന് ആളുകളാണ് മരിച്ചുപോയത്. ബന്ധുക്കൾക്ക് കാണാ൯ പോലും പറ്റാത്ത ദയനീയാവസ്ഥ എത്ര ഖേദകരമാണ് ! എത്ര പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതെല്ലാം നമ്മുടെ കുഞ്ഞുമനസിന് താങ്ങാവുന്നതിനും അപ്പുറമാണ്. നമ്മുടെ ടീച്ചർമാരെയും കൂട്ടുകാരെയും സ്ക്കുളിനെയും ,കളിയും ചിരിയും എല്ലാം പെട്ടന്ന് പിരിഞ്ഞപ്പോൾ മനസ്സിൽ തീരാദുഖം തന്നെയാണ്.നമ്മുടെ ജീവിതം നിസ്സാരമാണെന്നു കാണിച്ചു തന്ന കൊറോണ ,തീർച്ചയായും നാം നിന്നെ ഇവിടെ നിന്നും തുരത്തിയോടിക്കും. ഇതിനെ നാം അതിജീവിക്കും കരുത്തോടെ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ