ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018-19 -ലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി 2019

എസ് എസ് എൽ സി ക്ക് 100% വിജയം

സാഹിത്യ ക്വിസ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ്
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ് സ്കൂൾ തലവിജയിക ൾ

  1. ഗോപിക.പി 10 A
  2. മീര.എസ് 10 A
  3. ഫാത്തിമ നവാ ശിഷ് 10C

വിജയികൾക്ക് അഭിനന്ദനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം അരീക്കോടിന്റെ എഴുത്തുകാരൻ മലിക് നാലകത്ത് നിർവഹിച്ചു

വായനാ ദിനാഘോഷം

വായനാ ദിനാഘോഷം

ഇംഗ്ലീഷ് ഡിബേറ്റ്

ഇംഗ്ലീഷ് ഡിബേറ്റ്
ഇംഗ്ലീഷ് ഡിബേറ്റ്

അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ഡിബേറ്റ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായാണ് ഡിബേറ്റ് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പൊതു വിദ്യാലയങ്ങളിലെ  തെരഞ്ഞെടുക്കപ്പെട്ട 32 പ്രതിഭകൾ പരിപാടിയിൽ മാറ്റുരച്ചു. കഴിഞ്ഞ വർഷംഅന്തർജില്ലാ തലത്തിൽ നടത്തിയിരുന്ന ഡിബേറ്റ് സീരീസ് ഈ വർഷം സംസ്ഥാന തല പരിപാടിയായി സംഘടിപ്പിക്കുകയായിരുന്നു.കേരള ജനതയുടെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ടീമുകളും അവരവരുടെ വാദങ്ങളെ സാധൂകരിക്കുന്ന രീതിയിൽ സംവാദത്തിലേർപ്പെട്ടു. ഭാഷാ ശേഷി, ആശയ വിനിമയ വൈദഗ്ധ്യം, ' അവതരണ മികവ് ,ഇവയെല്ലാം മനോഹരമായി അവതരിപ്പിക്കപ്പെട്ട ഡിബേറ്റ്ബഹു. പി കെ ബഷീർ MLA ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.വി. മനാഫ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക പി.വി ശൈലജ സ്വാഗതവും ഇംഗ്ലീഷ് ക്ലബ് കൺവീനർ ജോളി ജോസഫ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MP രമ, വൈസ് പ്രസിഡൻറ്മുഹമ്മദ് ഷഫി ,മറ്റ് ജനപ്രതിനിധികൾ പി.ടി.എ ഭാരവാഹികൾ സാന്നിധ്യമായ പരിപാടി രാവിലെ 9 മണിക്ക് ആരംഭിച്ച 1 മണിക്ക് അവസാനിച്ചു. സമാപന ചടങ്ങിൽ കൗമാര സെലിബ്രിറ്റി ഗായിക ദേവ ന ന്ദമുഖ്യാഥിതിയായി പങ്കെടുത്ത് വിജയികൾക്കുള്ള സമ്മാന സമർപ്പണവും ക്യാഷ് അവാർഡും വിതരണം ചെയ്തു. കേരളത്തിലെ പ്രഗദ്ഭരായ പ്രഫസർമാർ വിധികർത്താക്കളായ ഡിബേറ്റിൽ ബെസ്റ്റ് ഡിബേറ്ററായി : കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് Hടട ലെ നിരഞ്ജൻകൃഷ്ണയും, സെക്കന്റ് ഡിബേറ്റർ: ഹരിപ്രിയ ഹേമന്ദ് (GBHSS മഞ്ചേരി)തേർഡ് ഡിബേറ്റർ: റഫ്സീന KT(BEM GHSS കോഴിക്കോട്)എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 5പേർ പ്രമോഷൻ പ്രൈസുംകരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം7000, 5000, 3000, 1000 വീതംക്യാഷ് പ്രൈസും ഏർപ്പെടുത്തിയിരുന്നു