ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/അമ്മ തന്ന ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ തന്ന ഫലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ തന്ന ഫലം

എനിക്കു നല്ലൊരു വീടുണ്ട്
വീടിനു നല്ലൊരു മുറ്റമുണ്ട്
മുറ്റത്തു നല്ലൊരു മണ്ണുണ്ട്
മണ്ണിലെല്ലൊം ഞാൻ വിത്തു പാകി
ചീര ,വെണ്ടക്ക,കത്തിരിക്ക
വെള്ളരിക്ക, പിന്നെ പയറും നട്ടു.
എല്ലാ ദിവസവും രണ്ടു നേരം-
മുടങ്ങാതെ ഞാനെന്നും വെള്ളം നൽകി.
ഓരോ പുലരിയിലും സൂര്യൻ മാമൻ
എൻെറ ചെടികൾക്കു തുണയേകി
വെള്ളവും വെട്ടവും കിട്ടിയപ്പോൾ
എൻെറ ചെടികൾ വളർന്നു വന്നു.
ദിവസങ്ങൾ ആഴ്ചകൾ കഴിഞ്ഞപ്പോൾ
എൻെറ ചെടികൾ ഫലങ്ങൾ തന്നു.
എൻെറ വിയർപ്പിൻെറ ഫലങ്ങളെല്ലാം
ഞാനെൻെറ അമ്മയ്ക്ക് സമ്മാനിച്ചു.
എല്ലാ ഫലത്തിൻെറ ഗുണങ്ങളെല്ലാം
അമ്മയെനിക്കു തിരിച്ചു നൽകി.
അങ്ങനെ മണ്ണുമെനിക്കു അമ്മയായി.
 

അദിതി ആർ എസ്
4 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവന്തപുരം സൗത്ത് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത