കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

16:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും

പ്രപഞ്ച സത്യത്തിൽ ദൈവത്തിൻെറ കൈയ്യൊപ്പായി നിലനിൽക്കുന്ന രണ്ട് അടയാളങ്ങൾ തന്നെയാണ് മനുഷ്യനും പ്രകൃതിയും. പ്രകൃതിയും മനുഷ്യനും പരസ്പരം ചേർന്നു നിലകൊള്ളുന്നു . പ്രകൃതിയോട് ഇണങ്ങിയുള്ള ജീവതം അതാണ് നാം ഓരോരുത്തരും ചെയ്യേണ്ടത് പ്രകൃതിയെ സംരക്ഷിച്ച് അതിനോടിണങ്ങി നിന്നൊരു ജീവിതം ഇന്നത്തെ തലമുറയിൽ യാതൊരു പ്രസക്തിയും ഇല്ലാത്തൊരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു പ്രകൃതി സംരക്ഷണം എന്നത് മനുഷ്യനോടും സഹജീവികളോടുമുള്ള ഉത്തരവാദിത്വമാണ് .പ്രകൃതിയില്ലെങ്കിൽ മനുഷ്യനോ മറ്റു സഹജീവികളോ ഒന്നുംതന്നെയില്ല .ഭൂമി അല്ലാതെ മറ്റൊരു വാസസ്ഥലവും മനുഷ്യനുമില്ല . നമ്മുടെ ഇന്നത്തെ സമൂഹം നേരിടുന്ന പല മഹാ മാരികൾക്കും കാരണംപ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയുടെ പ്രതിഫലമാണ് .സ്വന്തം നിലനിപ്പിനുവേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണംചെയ്യുമ്പോൾ മൗനമായി നിൽക്കുന്ന പ്രകൃതി ശബ്ദമുയർത്തുന്നത് പ്രളയങ്ങളിലൂടെയും ,ജീവൻവരെ നഷ്ട്ടപെട്ടുപോകുന്ന തരത്തിലുള്ള പകർച്ചവ്യാധികളിലുടെയും ആണ്. ഇത്തരം പ്രകൃതിദുരന്തങ്ങൾക്കെല്ലാം കാരണം നമ്മുടെ തെറ്റായ ഇടപെടലാണ് .ജലം, വായൂ ,മണ്ണ് ,വൃക്ഷങ്ങൾ എന്നിങ്ങനെ പ്രകൃതി നമുക്കായിനൽകിയ എല്ലാത്തിനേയും സംരക്ഷിക്കേണ്ടത് നമമുടെ കടമയാണ്.പ്രകൃതിയെ സംരക്ഷിച്ചും ,പ്രകൃതിലേക്കിറങ്ങിയും പഴമയുടെ ആ പച്ചപ്പ് പുതുതലമുറക്കുകൂടി നൽകുവാനായി നമുക്ക് പ്രയക്നിക്കാം .നല്ലൊരു നാളെക്കായി നമുക്ക് കൈകോർക്കാം.

ലിയാ വിനു
2.A കെ.ജി.ജി.എൽ.പി.എസ്.താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം