Schoolwiki സംരംഭത്തിൽ നിന്ന്
തീരത്തിന്റെ ഓരത്ത്
തീരമേ തീരമേ നീയെന്തിങ്ങനെ
തീരത്തിന്റെ ഓരത്ത് കണ്ണുംനട്ട്
ആർക്കോവേണ്ടി നിഗൂഢതയുട അന്ധകാരത്തിലേക്ക്
കണ്ണുംനട്ട് നിൽപ്പു...................
തിരമാലകൾ ആർത്തിരമ്പി തീരത്തെ വധിക്കുന്നു
എന്തു ചെയ്യണമെന്നറിയാതെ തീരം സ്വയം പിൻവാങ്ങുന്നു
എന്തെന്നറിയാതെ തൻ ദുഃഖങ്ങൾ സ്വയം
കടിച്ചമർത്തുന്നു......................!!!!!
തിരമാലകളുടെ ആർത്തിരമ്പൽ ചെവിയോർത്ത്
നിൽക്കുന്നതാ..........
കാതിലെ ഇരമ്പലിന് ഉന്മാദവസ്ഥയിൽ ഞാൻ
മൂകനായ് കാതോർത്തു നിന്നു
സൂര്യന്റെ മടക്കയാത്രക്കായി കണ്ണും മനസ്സും
നട്ട് തീരത്തിന്റെ ഓരത്ത് കാത്തിരിപ്പു
ഒന്നോ രണ്ടോ പേരല്ല ഒരായിരം പേർ
അവന്റെ മടക്കയാത്രയെ പ്രതീക്ഷിക്കുന്നു
പതിവുപോലെ നേരം പുലരുന്നതു
രാത്രിയാവുന്നതും ഒരു ചിട്ടയിൽ പോകുന്നു
ചിലപ്പോൾ നേരത്തേ രാത്രിയാകും
ചിലപ്പോൾ വൈകി രാത്രിയാകും
തീരത്തിന്റെ ഓരത്തു നിൽക്കുന്നവർ
ഏപ്പോഴും ജാഗരൂകരായിരിക്കണം..........
കടൽ ചിലപ്പോൾ വിഷംതുപ്പുന്ന
ഉഗ്രരൂപിണിയായി മാറിയേക്കാം...............!!
ചിലർ കൂട്ടംകൂടി വർത്തമാനം പറയുകയും
ചിലർ മാനസികമായ നൊമ്പരങ്ങൾ ശമിപ്പിക്കുവാനും
ഇവരെയെല്ലാം തീരം സന്തോഷിപ്പിക്കുന്നുവോ
അതോ.................................?
മനുഷ്യമനസുകളെ സന്തോഷിപ്പിക്കുന്ന
നീയിപ്പോൾ ചെയ്യുന്നതെന്താണ്
തീരമേ തീരമേ നീയെന്തിങ്ങനെ ??????
|