എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ ദൈവങ്ങളുടെ നാട് ഹരിനന്ദ്. എസ്. എസ്
{{BoxTop1 | തലക്കെട്ട്= ദൈവങ്ങളുടെ നാട് | color= 4
തെറ്റുന്നു മർത്യന്റെ നീക്കങ്ങളൊക്കെയും
നീയുമായുള്ള കളിയിലിന്നു
തോൽവി തൻ വക്കിൽ നിൽക്കുന്ന മർത്യന്റെ
നിലവിളി ശബ്ദങ്ങൾ പ്രതിധ്വനിപ്പൂ
തകരുന്ന രാജ്യവും ഉയരുന്ന മരണവും
ഗതിയില്ലാതലയുന്ന മാനവരും
തോൽക്കുന്ന മർത്യനും, ജയിക്കുന്ന ശാസ്ത്രവും
അഭിമുഖം കണ്ടങ്ങ് മത്സരിപ്പൂ
എല്ലാം കവരുന്നോൻ നീയീ ലോകത്തു
ജന്മമെടുത്തതു എന്തിനയ്യോ
നീ തട്ടിയെടുത്തതു സ്വത്തല്ല, പണമല്ല
കണ്ണീരിൽ കുതിർന്നൊരു ജീവനല്ലോ
ജീവിതം തന്ന കൈകളിൽ തന്നെ നീ
മരണ ക്കുടു ക്കിട്ടു വില്ലനായി
രക്തബന്ധങ്ങളെ തട്ടിയകറ്റി നീ
മതിലുകൾ കെട്ടി മിടുക്കനായി
ജീവിതമാകവേ താളം തെറ്റിച്ചു നീ
വില്ലാളിയെപ്പോൽ പരിഹസിച്ചു
ദൈവങ്ങളെപ്പോലും താഴിട്ടു പൂട്ടി നീ
സ്വയമാ പദവിയലങ്കരിച്ചു
ഇനിയീ മർത്യന്റെ ഹൃത്തിൽ നിന്നുയരട്ടെ
അതിജീവനത്തിന്റെ മന്ത്രശബ്ദം
ഇനിയെന്തു ചേതം വരാനാ നമുക്കിന്നു
ചേതന പോലും നഷ്ടമായി
നഷ്ടങ്ങളോന്നുമേ നഷ്ടക്കുറിപ്പായി
എഴുതുന്ന ശീലം മർത്യനില്ല
നഷ്ടങ്ങളേറ്റു കടലിലമരുവാൻ
പാടിയൊഴുകുന്ന പുഴയുമല്ല
പോയ്‌പോയ കാലത്തിൽ നാം കണ്ട-
ദുരിതങ്ങൾക്കൊക്കെയും
മനുജന്റെ ബുദ്ധിയാണതിജീവനം
ഇടനിലക്കാരനായീശ്വരനീചതുരംഗ-
ക്കളി കണ്ടു മെല്ലെ രസിച്ചിടുന്നോ?
ഈശ്വരനില്ലേലുമെന്താ നമുക്ക്-
ഈശ്വരന്മാരുടെ നാടാണിത്.
വെള്ളക്കോട്ടിട്ട മാലാഖമാർ ചിറകുമായ്
സാന്ത്വനത്തഴുകലായ് വീശിടുന്നു-
രാപ്പകൽ നോക്കാതെ നീതി കാക്കുന്നവർ
നാളുകളെത്രയോ പൊരുതിടുന്നു.
ജാതിഭേദങ്ങളില്ലാതെ മാനവരൊന്നായി
കേരളനാടിന്റെ മാനം കാക്കും .
നേതൃത്വക്കൊടി പാറിപ്പറത്തി നാം
ആദർശത്തിൻ വഴികാട്ടും.
തട്ടിത്തകർത്തിടും ഞാൻ നിശ്ചയം- ഈ
മഹാമാരിയൊന്നായ് തുലഞ്ഞുപോകും .
പലരും പറയുന്നു ദൈവത്തിൻ നാടിത്-
ഞാനോ പറയുന്നു-
ദൈവങ്ങൾ തൻ നാട്
ഹരിനന്ദ്. എസ്. എസ്
|
7C എൻ.എസ്.എസ്.എച്ച്.എസ്. മടവൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ