സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സൗന്ദര്യമത്സരം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സൗന്ദര്യമത്സരം       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗന്ദര്യമത്സരം      

വസന്തം കുറിക്കുമൊരുത്സവത്തിൻ കാലം
ഒരുക്കമാണപ്പോൾ ഭൂവിലെങും
ഉടുത്തൊരുങും പൂമരമൊരന്നാളിൽ
സൌന്ദര്യമത്സരമരങേറുവാൻ
സസൃജാലങ്ങളൊരുക്കമാ വേദിയിൽ
പച്ചപ്പട്ടുവിതാനിശ്ചലകാരം
കളകളാരവം കിളികളുതിർത്തല്ലൊ
തീർക്കുന്നനൃൂനമാം സംഗീലോകവും
തുമ്പയും, മുല്ലയും, ഗന്ധകരാജ്ഞിയും
ശുഭ്രവസ്ത്രത്തിലൊരുങ്ങി വന്നു...
മുക്കുറ്റികൂട്ടുകാരൊത്തുവന്നങിനെ
മഞ്ഞ വസ്ത്രത്തിലൊളിവുകാട്ടി
ചെമ്പനീർ പൂവും, തെച്ചിൻപൂക്കളും
ചുവപ്പുവസ്ത്രങ്ങളണിഞ്ഞുവന്നു
കാറ്റിൽ പരത്തും നറുമണവുമായി
എരിഞ്ഞിയും കെെതപ്പൂവുമെത്തി
ആമ്പൽകുളത്തിൽ പലതരം വർണ്ണത്തിൽ
പൂവുകൾ നൃത്തമാടിനിന്നങ്ങനെ
ഏറ്റവും ലാസൃയാം സുന്ദരിയാരെന്ന്
മാരുതി നോക്കി നടന്നിരുന്നു


ഹിമ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത