ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pozhiyoorgovtups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വവും രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വവും രോഗപ്രതിരോധവും

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദിവസേന നാം വാങ്ങുന്ന നിത്യോപയോഗ സാധനങ്ങൾ പ്ലാസ്റ്റിക് കവറുകളിലാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. അത്തരം കവറുകൾ വലിച്ചെറിയാതെ കഴുകി ഉണക്കി സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കാം. പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്. അതിൽ നിന്നുണ്ടാകുന്ന പുക അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും ആ പുക നമ്മൾ ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇന്ന് ലോകം മുഴുവൻ കൊറോണ എന്ന മഹാവ്യാധിയുടെ ഭീതിയിലാണ്. അതിൽ നിന്നും രക്ഷ നേടാൻ വളരെ കരുതൽ ആവശ്യമാണ്. സാമൂഹിക അകലം പാലിക്കുക, സാനിട്ടൈസർ ഉപയോഗിച്ച് കൈ നന്നായി കഴുകുക, പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക ഇവയെല്ലാം ഈ മഹാമാരിയെ തുരത്താൻ നാം ശീലിച്ചേ മതിയാകൂ. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

ഹാസിനി ജോസ്
6 ബി. ഗവ. യു. പി. എസ്. പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം