ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/വ്യക്തിശ‍ുചിത്വവ‍ും പരിസരശ‍ുചിത്വവ‍ും

15:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശ‍ുചിത്വവ‍ും പരിസരശ‍ുചിത്വവ‍ും

കൂട്ട‍ുകാരേ,വ്യക്തിശ‍ുചിത്വത്തെപ്പറ്റിയ‍ും പരിസരശ‍ുചിത്വത്തെപ്പറ്റിയ‍ും നമ‍ുക്ക് അറിവ‍ുള്ളതാണല്ലോ?എന്നാൽ നമ്മളിൽ എത്ര പേർ ഇത് പാലിക്ക‍ുന്ന‍ുണ്ട്?നമ്മുടെ അദ്ധ്യാപകര‍ും രക്ഷകർത്താക്കള‍ും ഇത് നമ്മോട് എപ്പോഴ‍ും പറയാറുണ്ടല്ലോ.നമ്മ‍ുടേയ‍ും നമ്മ‍ുടെ നാടിന്റെയ‍ും നന്മയ്‍ക്ക‍ു വേണ്ടിയാണ് വ്യക്തിശ‍ുചിത്വവും,പരിസരശ‍ുചിത്വവ‍ും പാലിക്കാൻ നമ്മെ പഠിപ്പിക്ക‍ുന്നത്.അപ്പോൾ അതന‍ുസരിച്ച് നമ്മൾ വളർന്ന് വന്നാൽ നമ്മുടെ നാട‍ും നമ്മോടൊപ്പം മനോഹരമായി വളരില്ലേ?അതുകൊണ്ട് നമ്മൾ വ്യക്തിശ‍ുചിത്വം പാലിക്ക‍ുന്നതോടൊപ്പം പരിസരശ‍ുചിത്വവും പാലിക്കണം. വ്യക്തിശ‍ുചിത്വത്തിൽ ഏറ്റവ‍ും പ്രധാനം ദിനചര്യകൾ പാല‍ിക്ക‍ുക എന്നതാണ്.രാവിലെ എഴ‍ുന്നേറ്റ് പല്ല് തേച്ച് ക‍ുളിച്ച് വൃത്തിയായ വസ്ത്രം ധരിക്കണം.അത‍ുപോലെ പ്രധാനപ്പെട്ടതാണ് ആരോഗ്യകാര്യങ്ങൾ.ആഹാരം കഴിക്ക‍ുന്നതിനു മ‍ുമ്പ‍ും ശേഷവ‍ും കൈകൾ വൃത്തിയായി കഴ‍ുകണം.ഇങ്ങനെയൊക്കെ ചെയ്യ‍ുന്നതിലൂടെ ഒര‍ു പരിധിവരെയെങ്കില‍ും രോഗങ്ങളെ ഒഴിവാക്കാം. അത‍ുപോലെ നമ്മ‍ുടെ വീട‍ും പരിസരവും നമ‍ുക്ക് ശ‍ുചിയായി സ‍ൂക്ഷിക്കാം.മലിനജലംകെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.ഇത് കൊത‍ുക‍ുകൾ മ‍ുട്ടയിട്ട് പെര‍ുക‍ുന്നത് തടയ‍ും.പ്ലാസ്റ്റിക്ക് ഒരു കാരണവശാല‍ും കത്തിക്കരുത്.ഇത് വായ‍ു മലിനീകരണത്തിന് കാരണമാക‍ും.ജലാശയങ്ങൾ മലിനമാകാതെ നമ്മൾ സംരക്ഷിക്കണം.നാം ജലത്തെയും വായ‍ുവിനെയ‍ും പരിസരത്തെയ‍ും സംരക്ഷിക്കാൻ പരിശ്രമിക്കണം.


വിഷ്ണുപ്രിയ. എസ്
4 ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം