ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ലോകത്തെ വിഴുങ്ങിയ വൈറസ്.
ലോകത്തെ വിഴുങ്ങിയ വൈറസ്.
പ്രളയത്തേയും ദുരന്തങ്ങളേയും അതിജീവിച്ചവരാണ് നമ്മൾ. ഇന്ന് നമ്മുടെ ലോകം വലിയ ഒരു വിപത്താൽ വിഴുങ്ങപ്പെട്ടിരിയ്ക്കയാണ് ലോകത്തെയാകമാനം പിടിച്ചുലച്ചിരിയ്ക്കുന്നു ഈ അപകടകാരനായ വൈറസ്. മനോഹരമായ ഈ ഭൂമിയെ കാർന്നുതിന്നു കയാണ് കൊറോണ എന്ന ഈ വൈറസ്. നമ്മുടെ സഹോദരങ്ങളുടെ ജീവൻ അപകരിച്ച് കൊണ്ടിരിയ്ക്കുകയാണ് ഈ അപകടകാരിയായ വൈറസ്.പക്ഷേ നമ്മൾ ഭാരതീയരാണ്. ഏതിനേയും ചങ്കുറപ്പോടെ നേരിടുന്നവർ. നമ്മൾ ഈ മഹാമാരിയെ അതിജീവിയ്ക്കും.ലോക രാഷ്ട്രങ്ങളേയും ജനജീവിതത്തേയും ഒരു പോലെ ബാധിച്ചിരിയ്ക്കുകയാണ് ഈ വൈറസ്.പക്ഷേ ഓരോ വിപത്തിലും ഒരുമിച്ച് നിന്ന് പോരാടുകയാണ് നമ്മൾ. രോഗം വരുന്നതിനേക്കാൾ വരാതെ പ്രതിരോധിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. ഈ രോഗത്തിനെതിരെ മരുന്നുകൾ ഒന്നും തന്നെ ഇല്ല. വ്യക്തി ശുചിത്വം, സാമൂഹിക അകലം, ഇരു കൈകളും നന്നായി കഴുകുക ഇവയെല്ലാം ചെയ്യുന്നതിലൂടെ ഓരോ നിമിഷവും നമ്മൾ ഈ വൈറസിനെതിരെ പോരാടുകയാണ്.ഭരണകൂടവും ,പോലീസും, ഡോക്ടർമാർ, നേഴ്സ്മാർ, ആരോഗ്യ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ സാധാരണ ജനങ്ങളോടൊപ്പം ഒറ്റകെട്ടായി നിൽക്കുകയാണ് ഈ മഹാമാരിയായ വൈറസിനെതിരെ. നമ്മൾ ഇതിനെതിരെ പ്രതിരോധിക്കുകയും അതിജീവിയ്ക്കുകയും ചെയ്യും. കണ്ണ് നീരും നോവുകളും മാറി ജനജീവിതങ്ങളിൽ വസന്തങ്ങൾ വിടരും. പ്രതീക്ഷയുടെ സൂര്യൻ ഇനിയും ഉദിയ്ക്കും. നാം ഒന്നിച്ച് കൈകൾ കോർത്ത് നമ്മളെ ബാധിച്ച ഈ മഹാവിപത്തിനെപ്രതിരോധിക്കും നേരിടും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ