ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സന്തോഷം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സന്തോഷം

കളിക്കാൻ വേണ്ടി ഇറങ്ങിയതാണ്.എന്നാൽ ഇന്ന് കളിക്കാൻ ആരുമില്ലെന്ന് കണ്ട് ഇനിയെന്ത് എന്ന്ചിന്തിച്ചു നിന്നു.മഹാമാരിയുടെ കാലം.സ്വാതന്ത്ര്യത്തിലും അസ്യാതന്ത്ര്യം.ഇനി വീടു ചുറ്റെ നടക്കുക തന്നെ.മരങ്ങൾ ഇല പൊഴിച്ചിരിക്കുന്നു.ചെടികൾ ദാഹിച്ച് തല കുമ്പിട്ടിരിക്കുന്നു.നേരിയ കാററിലും പിടിച്ചു നിൽക്കാൻ അവ പാടുപെടുന്നു.അപ്പോഴാണ് സയൻസ് ടീച്ചർ പരിസ്ഥിതി എത്ര മനോഹരമാണെന്ന് പറഞ്ഞുതന്നത് ഓർത്തത്.താനിതുവരെ ഇവയെ കണ്ടിരുന്നില്ല. തൊടിയിലെ മാവിൻ തൈ 'ഒന്നടുത്തുവരൂ' എന്ന് പറയുന്നുണ്ടോ?.കാലുകൾ ചലിച്ചു. ഏതോ അനുഭൂതി തന്നിൽ പ്രകടമാകുന്നത് അവൾ അറിഞ്ഞു.

ഭവ്യ കൃഷ്ണ. പി
9 C ഡി.എച്ച്.ഒ.എസ്.എസ്. പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ