സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/തുള്ളൽപ്പാട്ട്

15:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുള്ളൽപ്പാട്ട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുള്ളൽപ്പാട്ട്

 പൊതു ജനമതൊന്നറിയേണം
ഭയമതു വേണ്ട പ്രതിരോധിക്കാ
 ജാ ഗ്രതയതുമതിയതു നാടു കടത്താൻ
കൈകൾ കഴുകാനല്ലൊരു വഴിയാ
രോഗ പകർച്ച തടയുവാനായി
എങ്ങനെ കഴുകണമെന്നതു കാണുക
 കണ്ടിവ നിങ്ങൾ ശീലിക്കേണം
കൈകൾ സോപ്പും വെളളവും കൊണ്ട്
 നന്നായിയുരസി കഴുകീടേണം
 കൈവെള്ളകളോ തമ്മിൽ നന്നായി
സോപ്പു പതയാൽ തിരുമ്മീടേണം
 കൈയുടെ പുറവും വിരലുകൾക്കിടയിലും
നന്നായങ്ങനെ കഴുകീടേണം
പത്തു വിരലും കോർത്തു പിടിച്ചു തമ്മിൽ കൂട്ടിയൂരസീടേണം
തള്ളവിരലും ചുറ്റിലുമങ്ങനെ നന്നായി കൂട്ടിയുരസീടേണം
 കൈവിരലുകളുടെയഗ്രം കൂട്ടി കൈവെള്ളകളിൽ
ചേർത്തുരസീടാം ഒടുവിൽ നമ്മുടെ കൈതണ്ടുകളു
 മങ്ങനെ തന്നെയുര സീടേണം
 കൈകൾ കഴുകാനുള്ളൊരു സമയം
ഇരുപത് സെക്കന്റോളം വേണം
അല്പം ശുദ്ധജലത്തിന്നാലെ കൈകഴുകലതു തീർത്താലുടനെ
 പിന്നെ കൈയിൽ നിശ്ചയമായും കീടാണുക്കൾ ഇല്ലതുറപ്പാ
 കൈ കഴുകാതെ കണ്ണും മൂക്കും വായതിലൊന്നും
സ്പർശിക്കേണ്ടാ രോഗാണുക്കാൾ
ഉള്ളൊരു വസ്തുവിൽ തൊട്ടാലുടനേ
 കൈ കഴുകീടാം തുമ്മൽ
ചുമയതു വന്നാലുടനേ തൂവാലയതിൽ
വായ തുമൂടാ ശേഷം കൈകൾ വീണ്ടും കഴുകാം
ഇടയിൽ നേരം കൈകൾ കഴുകാം
വിദേശനാടുകളിൽ പോയി വരുന്നൊരു
 മാന്യജനങ്ങളൊന്നറിയേണം
 പതിനാലോളം ദിനങ്ങൾ നിങ്ങൾ
 വീട്ടിനുള്ളിൽ തന്നെ കഴിയൂ
നമ്മുടെ നാടിൻ ആരോഗ്യത്തെ
 നമ്മുടെ ചെയ്തികൾ ബാധിക്കേണ്ട
സർക്കാർ പറയും നിർദ്ദേശങ്ങൾ
എല്ലാം നിങ്ങൾ പാലിക്കേണം.


 

ജോഷ് സിബി ചെറിയാൻ
5:B സെന്റ്. തോമസ് എച്. എസ് എസ് , കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത