എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ഭാഗ്യശാലികൾ
ഭാഗ്യശാലികൾ
മഹാമടിയനാണ് ചുക്കപ്പൻ . രാവിലെ അവൻ മൂടിപ്പുതച്ചങ്ങനെ കിടക്കും. സൂര്യപ്രകാശം ജനൽവഴി കിടക്കയിലെത്തിയാലൊന്നും ചുക്കപ്പന് കുലുക്കമുണ്ടാവില്ല. ഒരു ദിവസം രാവിലെ കിട്ടപ്പൻ ചുക്കപ്പൻ്റെ വീട്ടിലെത്തി. ചുക്കപ്പൻ അപ്പോഴും ഉണർന്നിട്ടില്ല. കിട്ടപ്പൻ അയാളെ തട്ടിയുണർത്തി പോക്കറ്റിൽ നിന്നു അഞ്ഞൂറിൻ്റെ ഒരു നോട്ട് എടുത്തു കാണിച്ചു. " കണ്ടോ വഴിയിൽ നിന്നു കിട്ടിയതാ. നീയിങ്ങനെ മൂടിപ്പുതച്ച് ഉറങ്ങിക്കൊ. വെളുപ്പിന് എഴുന്നേറ്റ് നടക്കാൻ പോകുന്ന ചിലർക്കൊക്കെ ഇങ്ങനെയുള്ള ഭാഗ്യമുണ്ടാവും.. മനസിലായോ? എന്നാൽ ചുക്കപ്പൻ പറഞ്ഞു "ശരിയാ പക്ഷേ വെളുപ്പിന് നടക്കാൻ പോയ ഏതോ ഭാഗ്യവാൻ്റെ പോക്കറ്റിൽ നിന്ന് വീണുപോയ നോട്ടല്ലേ അത്.. നടക്കാൻ പോയാൽ എനിക്കും അതുപോലെയുള്ള ഭാഗ്യമാണ് വരുന്നതെങ്കിലോ?
|