സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
ലോകം മാറിമറിയുന്നു , അല്പം ദിനങ്ങൾക്ക് മുൻപ് നാം ഈ കാണുന്നത് വികസനത്തിന്റെ പുത്തൻ കാലമാണെന്നു പറയും . ഇന്ന് അതിജീവനത്തിൻറെതായി മാറിക്കഴിഞ്ഞിരിക്കുന്നു . അതിജീവനം , പ്രതിരോധം എന്നീ വാക്കുകൾ നാം ഈയിടെയായി ഏറെ ഉപയോഗിച്ചവയാണ് . ചുരുക്കി പറഞ്ഞാൽ അവ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു . ഒരു മണൽത്തരിയുടെ പോലും വലുപ്പമില്ലാത്ത ഒരു വൈറസ് ലോകത്തെ തന്നെ തൻറെ കൈക്കുമ്പിളിൽ ഒതുക്കി കഴിഞ്ഞിരിക്കുന്നു . നഷ്ടപ്പെട്ടത് മറ്റാർക്കുമല്ല നാമേവരുമടങ്ങുന്ന മനുഷ്യവംശത്തിനാണ് . എനിക്ക് വിശ്വാസമുണ്ട് , ഈ പ്രതിസന്ധിയും ഇനി കടന്നുവരുന്ന എല്ലാ പ്രതിസന്ധികളും നാം ഐക്യത്തോടെ തോൽപ്പിക്കുന്നതായിരിക്കും . വേണ്ടുവോളം ജാഗ്രത പുലർത്തി കൊണ്ട് ലോകനന്മയ്ക്കായി നമ്മുക്ക് അൽപ്പം അകന്നിരിക്കാം എനിക്കോ നിനക്കോ വേണ്ടിയല്ല മറിച്ച് ഈ ലോകത്തിനു വേണ്ടി ആയുധമില്ലാതെ ഒരു പോരാളിയായി മാറാം . ഇന്നത്തെ ഈ അല്പകാലത്തേക്കുള്ള കാത്തിരിപ്പ് നാളത്തെ ബന്ധങ്ങൾ കൂടുതൽ ദൃഢം ആക്കാൻ വേണ്ടി .നാളേക്കുള്ള ലോകത്തിന്റെ സൗഖ്യത്തിനും സമാധാനത്തിനും വേണ്ടി ഇന്ന് അല്പം അകന്നിരിക്കാം . ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്താം . ശുചിത്വമുള്ള അന്തരീക്ഷം സൃഷ്ടിക്കാം . വിഷുവും ഈസ്റ്ററും ചസങ്ങുകളും ആഘോഷങ്ങളും കടന്നുപോകും എന്നാൽ ജീവിതവും ജീവനും ഒന്നേയുള്ളൂ . അവസരങ്ങളില്ല എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട് അതിനായി പ്രയത്നിക്കാം , പ്രതിരോധിക്കാം , അതിജീവിക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ