ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം -കൊറോണയുടെ പശ്ചാത്തലത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം -കൊറോണയുടെ പശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം -കൊറോണയുടെ പശ്ചാത്തലത്തിൽ

രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ട വലിയൊരു സമയമാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുണത്. നാമെല്ലാം വലിയൊരു വെല്ലുവിളി തന്നെയാണ് ഓരോ ദിവസവും നേരിടുന്നത്. രോഗപ്രതിരോധശേഷി നമുക്കുണ്ടെങ്കിൽ ഒട്ടുമിക്ക അസുഖങ്ങളിൽ നിന്നും രക്ഷ നേടാനാകും. അതിനായി നാം കുഞ്ഞായിരിക്കുമ്പോൾ കുടിച്ചുതുടങ്ങുന്ന

അമ്മയുടെ മുലപ്പാൽ മുതൽ ആ ശ്രമം തുടങ്ങുന്നു. കുട്ടികൾക്ക് മുടങ്ങാതെ പ്രതിരോധ മരുന്നുകളും 

കുത്തിവയ്പുകളും എടുക്കുന്നതിലൂടെ അത് വർധിപ്പിക്കുന്നു. പ്രതിരോധശേഷിയുടെ അടുത്തഘട്ടം തുടങ്ങുന്നത് വീടുകളിൽ നിന്നു തന്നെയാണ്.വീട്ടിലുണ്ടാക്കുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം അതിൽ വളരെ വലിയ പങ്കുവഹിക്കുന്നു. നമ്മുടെ പറമ്പിലും മറ്റുമുള്ള പച്ചക്കറികൾ കഴിച്ചുവളരുന്നതും മഴയത്തും വെയിലത്തും മണ്ണിലുമിറങ്ങി കളിക്കുന്നതുമൊക്കെ നാം കുഞ്ഞിലേ ശീലിക്കേണ്ട കാര്യങ്ങളാണ്.ഇവയിലൂടെയൊക്കെ ശരീരം സ്വാഭാവികമായ രോഗപ്രതിരോധശേഷി വീണ്ടെടുക്കുന്നു. പരിസ്ഥിതിശുചിത്വവും ശുചീകരണവും നമ്മുടെ ആരോഗ്യം പ്രതിരോധശേഷി എന്നിവ നിലനിർത്താൻ വളരെ അത്യാവശ്യം ആയിട്ടുള്ളതാണ്. നമ്മുടെ പരിസ്ഥിതി നശിക്കുന്നത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം ആണ്. നല്ല പരിസ്ഥിതിയിൽ ജീവിക്കുന്നതിലൂടെ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ നല്ല ആരോഗ്യവാൻമാരായി നമുക്ക് ജീവിക്കാൻ കഴിയും. അതേസമയം ജങ്ക്ഫുഡും ഫാസ്റ്റ്ഫുഡും ഹോട്ടൽ ഭക്ഷണവുമെല്ലാം നമ്മുടെ ശരീരത്തെയാകെ നശിപ്പിക്കുന്നു.

വീട്ടിലെ ഭക്ഷണം കഴിക്കുന്നവർക്കുള്ളതിൻ്റെ നേർപകുതി പ്രതിരോധശേഷി മാത്രമേ ഹോട്ടലിൽ നിന്ന് സ്ഥിരം
ഭക്ഷണം ശീലമാക്കിയവർക്ക് കണ്ടു വരുന്നുള്ളൂ.ഏതു രോഗത്തെയും ഒരു പരിധിവരെ നമ്മുടെ ശരീരം ചെറുത്തു 

നില്ക്കുന്നു. നാമിന്ന് ജീവിക്കുന്ന സാഹചര്യം വളരെ മോശപ്പെട്ടതാണ്.പ്രതിരോധശേഷി കുറവുള്ളവർ ആണ് ഇപ്പോൾ നമ്മുടെ ലോകത്ത് ഭീതി പടർത്തുന്ന കൊറോണ പോലുള്ള മഹാമാരികളിൽ മരിച്ചുവീണ ലക്ഷക്കണക്കിന് മനുഷ്യർ. എന്നാൽ പ്രതിരോധശേഷി കൂടുതലുള്ള മനുഷ്യരിൽ കൊറോണ പോലുള്ള മഹാരോഗങ്ങൾ ഒരു സാധാരണ പനിപോലെ വന്നുപോകുന്നു. അതേസമയം പ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം യഥാസമയം മരുന്നുകളും ആരോഗ്യദായകമായ ഭക്ഷണങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക. ഒപ്പം വ്യായാമവും ശീലമാക്കുക. ഓർക്കുക ഓരോ ദിവസവും ഓരോ ജീവനും വിലപ്പെട്ടതാണ്.



കല്യാണി.ജെ.
5 D 5 D ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, പട്ടം.
തിരുവനന്തപുരം നോർത്ത്. ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം