എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണ

രാവിലത്തെ ചായ കഴിഞ്ഞു
ടി വി കണ്ടിരിക്കയുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും...
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും...
ഉച്ചയൂണ് കഴിഞ്ഞു
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും...
പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും...
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും...
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്തു വിരി ഇടുമെന്നും...
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്...


അഭിഷേക് സത്യനാഥ്
4 എ എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത