മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഭീതിയല്ല ജാഗ്രതയാണ്
കൊറോണ ഭീതിയല്ല ജാഗ്രതയാണ്
സഹൃദയരെ, കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് .സാമൂഹ്യ വ്യാപനം എന്ന ഈ ഘട്ടം ആണ് നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ആളുകളുമായി ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കണം ,വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യവകുപ്പിന് നിർദ്ദേശങ്ങൾ പരിപൂർണമായും സ്വീകരിക്കണം ,ജനമൈത്രി പോലീസിനെയും ആരോഗ്യവകുപ്പിനും നിർദ്ദേശങ്ങൾ പരിപൂർണ്ണമായും സ്വീകരിക്കാം. കൈ കഴുകൽ ശീലമാക്കിയിട്ടുണ്ടാകുമല്ലോ? കുട്ടികളേ സ്കൂൾ അടച്ചെന്നുകരുതി കൂട്ടം കൂടിയുള്ള കളി വേണ്ട കേട്ടോ. ഒരു മൂന്നാഴ്ച നമുക്ക് നമ്മുടെ സ്വന്തം നാടിനു വേണ്ടി വീട്ടിൽ തന്നെ ഇരിക്കാം .ഫ്രീക്കന്മാരായ ചേട്ടന്മാരോട്- കൊറോണ വൈറസിനെതിരെയുള്ള വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടരുത് കേട്ടോ അത്തരക്കാർക്ക് എതിരെയും അത് ഷെയർ ചെയ്യുന്നവർക്കെതിരെ യും പോലീസ് കേസെടുക്കാൻ ഉണ്ട് കേട്ടോ വെറുതെ പുലിവാൽ പിടിക്കേണ്ട .ആരും ഭയപ്പെടേണ്ട, സോപ്പു വെള്ളത്തിൽ കഴുകിയാൽ മാറുന്ന വൈറസാണ് . കൊറോണ ,ഭീതി വേണ്ട ജാഗ്രത മതി......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ