സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ശുചിത്വത്തിലൂടെ രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ശുചിത്വത്തിലൂടെ രോഗത്തെ പ്രതിരോധിക്കാം

Good Morning Students!

രണ്ടുമാസത്തെവേനൽക്കാല അവധിയ്ക്കുശേഷം സ്കൂൾ വൂണ്ടും തുറന്നല്ലോ. എങ്ങനെയുണ്ടായിരുന്നു വെക്കേഷൻ? ്ടിപൊലിയായിരുന്നു മിസ്സ്. കുട്ടികളെല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു പറഞ്ഞു. 

ഇന്ന് നമ്മുടെ ആദ്യത്തെ ക്ലാസ്സാണ്. ഇപ്പോൾ നിങ്ങൾ എല്ലാവരും പ്രീപ്രൈമറി സെക്ഷനിൽനിന്നു പ്രൈമറി സെക്ഷനിലേയ്ക്ക് എത്തിയിരിക്കുന്നു.അതായത് പെൻസിൽ നിന്ന് പേനയിലേയ്ക്ക് ... ആദ്യം തന്നെ ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് റെജീന.ഞാൻ അഞ്ചാതരം എ യുടെ ക്ലാസ്സ് ടീച്ചറാണ്.ശാസ്ത്രമാണ് എന്റെ വിഷയം. എല്ലാവർക്കും ശാസ്ത്രം ഇഷ്ടമല്ലേ?  ? ? അതേ മിസ്സ്. ഇനിയെല്ലാരും അവരവരെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ ബഞ്ചിൽനിന്നു തുടങ്ങിക്കോ.. എന്റെ പേര് ചെഞ്ചൽ. ഞാൻ കടവന്ത്രയിൽനിന്നു വരുന്നു.ഗാർ‍ഡനിങ്ങാണ് എന്റെ ഹോബി. എന്റെ പേര് രാഹൂൽ. ഞാൻ മരടിൽ നിന്നു വരുന്നു. എന്റെ ഹോബി കിളികളെ വളർത്തുന്നതാണ്. ആ സമയത്ത് ഞാനൊന്ന് ആലോചിച്ചുപോയി, ഗാർഡനിങ്ങ്... കിളികളെ വളർത്തൽ ... .. ഇതെല്ലം എന്തു മനോഹരമായ കാര്യങ്ങളാണ്. പക്ഷേ ഫ്ലാറ്റിൽ താമസിക്കുന്ന ഞാൻ ഇതെല്ലാം എങ്ങനെ ചെയ്യും? സുഗന്ധമുളള പൂച്ചെടികളെ നട്ടുവളർത്തുന്നതും കിളികളെ പരിചരിക്കുന്നതുമെല്ലാം ആലോചിച്ചു ഞാൻ ഇരുന്നുപോയി. പെട്ടെന്നെന്നെ അമീൻ എന്നു വിളിക്കുംപോലെ എനിക്കു തോന്നി. അമീൻ.. അമീൻ അടുത്തത് നീയാണ് എന്ന് രാഹൂൽ ഓർമ്മപ്പെടുത്തി. My name is Amin Muhammed and I am coming from kaloor. My hobby playing video games എന്ന് ഞാൻ പറഞ്ഞു. അങ്ങനെ എല്ലാ കുട്ടികളും അവരവരെ പരിചയപ്പെടുത്തി. പക്ഷേ ഞാൻ എന്റെ സാങ്കൽപിക ലോകത്ത് കളികളുടെ മധുരസബ്ദവും പുഷ്പങ്ങളുടെ സുഗന്ധവും ഓർത്തു കിടന്നു. പെട്ടെന്നൊരു ഞെട്ടിക്കുന്ന സ്വരം,പിന്നീടാണ് മനസ്സിലായത് ലോങ്ങ് ബോല്ലായിരുന്നു എന്നത്. പ്രാർത്ഥനയ്ക്കുശേഷം എല്ലാ കുട്ടികളും ക്ലാസ്സ് മുറിയിൽ നിന്ന് വരാന്തയിലേക്കിറങ്ങിയപ്പോൾ എന്നെയും അഞ്ചുവിനേയും കാത്ത് പപ്പയും ഉമ്മയും നില്ക്കുന്നു. കുരച്ചുനേരത്തെ യാത്രയ്ക്കുശേഷം കലൂരിലെ ഫ്ളാറ്റിൽ ഞങ്ങൾ എത്തി. ലിഫ്റ്റിനുവേണ്ടി കാത്തുനിന്നപ്പോൾ പപ്പാ പറഞ്ഞു. അമ്മിൻ, നിന്റെ അമ്മി വന്നിട്ടുണ്ട്. എന്റെ തൊട്ടടുത്ത് നിന്നിരുന്ന സെക്യൂരിറ്റി അങ്കിൾ ചോദിച്ചു, ആരാ അമ്മി? , ഞാൻ പറഞ്ഞു എന്റെ ഗ്രാൻമയാ. ഫ്ലാറ്റിലെത്തിയപ്പോൾ സന്തോഷത്തോടെ ഞാൻ അമ്മിയെച്ചെന്ന് കെട്ടിപ്പിടിച്ചു. അമ്മി എനിക്കും അഞ്ചുവിനും പ്രത്യേകതരം വിഭവങ്ങൾ ഉണ്ടാക്കിത്തരാറുണ്ട്. അമ്മീ ..അമ്മീ... എനിക്കൊരു സംശയം. പെട്ടെന്നു തന്നെ അമിൻ ചോദിച്ചു. അപ്പോൾ ഞാൻ കുടിക്കുന്ന കോംപ്ളാനിൽനിന്നും എനർജി ഡ്രിങ്കുകളിൽനിന്നും എനിക്കു കുറെ പവർ ലഭിക്കുമല്ലോ. അമ്മി പറയാൻ തുടങ്ങി. ആ പവറല്ല മോനേ ഈ പവർ. ഇത് മണ്ണിൽനിന്നു ലഭിച്ച കരുത്താണ്. ഇത്തരത്തിലുളള പ്രതിരോധശക്തിയുണ്ടെങ്കിൽ നമുക്ക് ഏതുതരം പകർച്ച വ്യാധിയോടും പോരാടാം.അമിൻ നിനക്ക് കൊറോണ എന്ന മഹാമാരിയെക്കുറിച്ചറിയില്ലേ? പഠനം തെളിയിക്കുന്നു കൊറോണ ഏറ്റവുമധികം ബാധിച്ചത് യുദ്ധക്കളങ്ങളിലാണ്, അവർക്ക് ഈ ശുദ്ധമായ മണ്ണിനെക്കുറിച്ചധികം അറിഞ്ഞുകൂടാ.പ്രകൃതിയെ അറിഞ്ഞുകൂടാ. അമിനു വീണ്ടും സംശയം .അമ്മി രോഗവും മണ്ണും തമ്മിലുളള ബന്ധം എന്ത്? മോനേ ഇന്നു നാം ഭക്ഷിക്കുന്ന എല്ലാത്തരം പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം രാസവസ്തുക്കൾ ഉപയോഗിച്ചാണ് വളർത്തുന്നത്. ഇത് മണ്ണിനേയും ആന്തരികാവയവങ്ങളേയും നസിപ്പിക്കും. മാത്രമല്ല വായുമലിനീകരണം പോലെയുളള പ്രകൃതി മലിനീകരണവും മണ്ണിനെ ബാധിക്കും. അതെങ്ങനെ അമ്മീ? അമിനു പോട്ടെന്നൊരു സശംയം. അപ്പോൾ അമ്മി പറയാൻ തുടങ്ങി. പ്രകൃതി മലിനീകരണം മണ്ണിനെ അശുദ്ധമാക്കും. ഉദാഹരണത്തിന് നീ പഠിച്ചിട്ടില്ലേ Acid Rainനെ കുറിച്ച്, അതായത് അമ്ല മഴ. ഇല്ല അമ്മീ ഞാൻ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല. അമിൻ പെട്ടെന്നു തന്നെ പറഞ്ഞു.അമ്ല മഴ വായുമലിനീകരണംമൂലമാണുണ്ടാകുന്നത്. ഇത് കൂടുതൽ ബാധിക്കുന്നത് മണ്ണിനെയാണ്. ഇത്തരം അശുദ്ദമാകുന്ന മണ്ണിൽ വിളവെടുക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ മണ്ണിലെ രാസവസ്തുക്കളെല്ലാം വലിച്ചെടുക്കും.ഇത്തരം ഭക്ഷ്യവസ്തുക്കളാണ് നാം കഴിക്കുന്നത്. അതേസമയം പ്രകൃതി ശുചിത്വത്തിലൂടെ ശുദ്ധമായ മണ്ണിൽ നിന്നു വിളവെടുത്ത ഭക്ഷ്യവസ്തുക്കൾ കഴിച്ചുമെല്ലാം പ്രതിരോധശക്തി വളർത്തി കൊറോണയെപോലുളള മഹാമാരിയോടു നമുക്കു പോരാടാം. അമ്മീ... അതായത് അമ്മി പറയുന്നത് പ്രകൃതിശുചിത്വത്തിലൂടെ രോഗത്തെ പ്രതിരോധിക്കാം എന്നല്ലേ? അമ്മീ എനിക്കൊരു ഐടിയ തോന്നുന്നു.അമ്മി പറഞ്ഞുതന്നതെല്ലാം കൂട്ടുകാരോടു പറയാം. എന്നിട്ട് സ്ക്കൂൾ പരിസരം പ്ലാസ്റ്റിക് ഫ്രീയാക്കി ഒരു കൊച്ചു ഗാർഡനിങ്ങ് തുടങ്ങിയാലോ? നല്ല ഐഡയല്ലേ? അതേ അമി,ഇത് വളരെ നല്ല കാര്യമാണ്. നിങ്ങൾ കൊച്ചുകുട്ടികളെകൊണ്ട് ഇതെല്ലാം സാധിക്കും.മുതിർന്നവർക്കു ഇതൊരു പാഠവുമാകും. അമിൻ ഇനി കിടന്നുറങ്ങിക്കോ. സമയം 10.45 കഴിഞ്ഞു.നാളെ ക്ലാസ്സിൽ പോകുവാനുളളതലില്ലേ..? അമ്മി ഉറങ്ങുവാൻ പോകുവാ. അപ്പോ ഗുഡ് നൈറ്റ്. ഈ ചെറിയ സമയംകൊണ്ട് അമ്മി എന്തൊക്കെ കാര്യങ്ങളാഎനിക്ക് മനസ്സിലാക്കി തന്നത് എന്നാലോചിച്ചു് അമിൻ തന്റെ ടെഡിബിയറെ കെട്ടിപ്പിടിച്ചുറങ്ങിപ്പോയി.

സിയ ഫാത്തിമ യു.എസ്സ്.
9 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ