ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ സ്പർശം
സ്പർശം
ഒരു സുന്ദരമായ ദ്വീപ്.നാലുവശവും സമുദ്രത്താൽ ചുറ്റപ്പെട്ടതും ഗ്രാമീണത നിറഞ്ഞു നിൽക്കുന്നതുമായ അന്തരീക്ഷം.വിവിധ വർണ്ണങ്ങളുള്ള പൂക്കൾ നിറഞ്ഞ പൂങ്കാവനങ്ങളും,വള്ളിപ്പടർപ്പുകളും, ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ ഈന്തോപ്പം കളും, ഹരിതാഭമായ വയലേലകളും തികച്ചും മനോഹരിതയാർന്ന ദ്വീപ്.അങ്ങ് ദൂരെയുള്ള കിങ്ങിണി മലയിൽ നിന്ന് ഒഴികിയെത്തുന്ന കൊച്ചരുവിയുടെ കുഞ്ഞോളങ്ങൾ അവിടെയുള്ള നിശബ്ദതയ്ക്ക് ഭംഗം വരുത്താറുണ്ട്. ഈ അരുവിയുടെ കരയിലാണ് റെ യാന്റെ വീട് സുന്ദരമായ ആ വീട് മോടിക്കൂട്ടുന്ന തരത്തിൽ മുറ്റത്ത് ഒരു കൊച്ചു പൂന്തോട്ടമുണ്ട്. ആ പൂന്തോട്ടത്തിലാണ് റെയാൻ കൂടുതൽ സമയവും ചെലവിടാറുള്ളത്. അവന് പൂക്കളെയും പൂമ്പാറ്റകളെയും ഏറെ ഇഷ്ടമാണ്.റെയാന് ഒരു സഹോദരി ഉണ്ട് 'റിയ ' .അവളും എപ്പോഴും ചേട്ടനോടൊപ്പം പൂന്തോട്ടത്തിൽ തന്നെ. വേനലവധിയായാൽ കളികൾക്ക് ഒരു കുറവും അവർ വരുത്താറില്ല. അവരുടെ അച്ഛൻ ആദ്വീപിലെ ഏറ്റവും മികച്ച ആശുപത്രിയിലെ ഡോക്ടർ.ആതുര സേവന രംഗത്ത് പ്രശസ്തൻ.റയാനും അച്ഛനെ പോലെ ഡോക്ടറാകാനാ നിഷ്ടം. എന്നും ജോലി കഴിഞ്ഞെത്തുന്ന അച്ഛനോട് റിയക്ക് ചോദിക്കാൻ ഒത്തിരി സംശയങ്ങളുണ്ട്. പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ കുറിച്ചും ,കിങ്ങിണിപ്പുഴയിലെ പരൽ മീനുകളെക്കുറിച്ചും,വള്ളിച്ചെടിയിൽ കൂടുകൂട്ടന്ന കിന്നാരം കുരുവിയെക്കുറിച്ചും, പാറി പറക്കുന്ന തുമ്പികളെ കുറിച്ചും അവളുടെ സംശയങ്ങൾ ഇങ്ങന.. ... അച്ഛാ എനിക്കെന്റെ കൂട്ട കാരൻ സച്ചുവിന്റെ വീട്ടിൽ പോകണം.റിയാന്റെയായിരുന്നു ചോദ്യം. അവധിക്ക് ഞാൻ ചെല്ലാമെന്നു പറഞ്ഞിരുന്നു. കിങ്ങിണിപ്പുഴയിലെ 1 ദിവസത്തെ തോണിയാത്ര നടത്തിയാലേ അവിടെ എത്താൻ സാധിക്കൂ.അമ്മയുടെ ചോദ്യം അല്പസമയത്തെ നിശബ്ദ താന്തരീക്ഷം സൃഷ്ടിച്ചെങ്കിലും അച്ഛന്റെ മുഖത്ത് നോക്കിയപ്പോൾ റിയാന് ആശ്വാസമായി. അച്ഛന്റെ മൗന അനുവാദത്തോടെ അവൻ പിറ്റേന്ന് രാവിലെ കടത്തുകാരൻ രാഘവേട്ടന്റെ തോണിയിൽ സച്ചുവിന്റെ വീട്ടിലേയ്ക്ക് യാത്രയായി. ഒഴുകുന്ന കിങ്ങിണിപ്പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു '. പുഴയുടെ വശങ്ങളിലെ കണ്ടൽചെടികൾ കാറ്റത്ത് ആലോലമാടുന്നു. തോന്നി നീങ്ങികൊണ്ടേയിരുന്നു. അസ്തമ സൂര്യന്റെ പൊൻ കിരണങ്ങൾ പുഴയിലെ തെളിനീരിനെ പ്രകാശിപ്പിച്ചു. കുഞ്ഞേ ഇവിടെ അടുത്തൊരു പ്രകൃതിചികിൽസാ കേന്ദ്രമുണ്ട്. അവിടെ അല്പം വിശ്രമിക്കാം. എന്നിട്ടാകാം ഇനി യാത്ര.രാഘവേട്ടാ ഈ സ്ഥാപനത്തിന്റെ പേരെന്താ? പ്രകൃതി ചിക്സാകേന്ദ്രം. ഈ പേര് വരാൻ കാരണമെന്താണ്?പ്രകൃതി ഒരു ഔഷധതോട്ടമാണ്. മനുഷ്യന്റെ എല്ലാ രോഗങ്ങൾക്കും ഉള്ള മരുന്ന് പ്രകൃതിയിൽ നിന്ന് കിട്ടും. അവ ഉപയോഗിച്ച് ചികിൽസ നടത്തുന്ന സ്ഥലമാണിത്.രാഘവേട്ടൻ മറുപടി പറഞ്ഞു. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് മരുന്നുകൾ നിർമ്മിക്കുന്നതും രോഗചികിൽസയ്ക്ക് ഉപയോഗിക്കുന്നതും അവൻ ഓടി നടന്നു കണ്ടു. തുടർന്ന് യാത്ര ആരംഭിച്ച അവർ വൈകുന്നേരമായതോടെ കിങ്ങിണിപ്പുഴയുടെ മറ്റേ കരയിലെത്തി.തോണി ഒതുക്കാൻ പോലും സ്ഥലമില്ലാതെ മാലിന്യങ്ങൾ നിറഞ്ഞ പുഴ കണ്ടപ്പോൾ റെ യാന്റെ മനസ്സ് വിങ്ങി. തീരത്തിറങ്ങിയ അവൻ കണ്ട കാഴ്ച യോ...... വലിയ വലിയ ഫ്ളാറ്റുകൾ, ബഹുനില കെട്ടിടങ്ങൾ, ഫാക്ടറികൾ, അവനതിശയം തോന്നി. അല്പദൂരം നടന്നപ്പോൾ തന്നെ അവൻ സച്ചുവിന്റെ വീട്ടിലെത്തി. വലിയ ടെറസ് കെട്ടിടം. പക്ഷേ മുറ്റമാക്കെ കാടുപിടിച്ചു കിടക്കുന്നു. മുറ്റത്ത് പൂന്തോട്ടമില്ല. ഇതെന്താ ഇങ്ങനെ? അടുത്ത നിമിഷം സച്ചു വീട്ടിനുള്ളിൽ നിന്നും ഓടി വന്നു.റെയാൻ, നീ എത്തിയോ? എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. അകത്തു കടന്ന റെയാന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അടുക്കും ചിട്ടയുമില്ലാത്ത വീട് .സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു. ഒരു വൃത്തിയുമില്ല എന്നാൽ വലിയ വീട്. ധാരാളം മുറികൾ ഇവർക്കെന്താ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ .എന്റെ അമ്മ എത്ര ഭംഗിയായി വീടും പരിസരവും സൂക്ഷിക്കുന്നു.റെയാന്റെ മനസ്സ് മന്ത്രിച്ചു. സച്ചുവിന്റെ അമ്മ നൽകിയ ചായക്കു ശേഷം സച്ചുവുമായി അവൻ പുഴയുടെ കൈവഴികളിലൂടെ സഞ്ചരിച്ചു. ഒരു വശത്ത് വീണ്ടുകീറി യ നെൽപ്പാടങ്ങൾ. ഇവിടെ യെന്താ കൃഷി ചെയ്യാത്തത്.റെയാൻ ചോദിച്ചു.കൃഷിയോ? എന്തിന്? ഞങ്ങൾ കടയിൽ നിന്ന് അരി വാങ്ങും റെ യാന് വീണ്ടും സംശയം .ഇവിടെയെന്താ വീടുകളൊക്കെ അടുത്തടുത്ത് നിർമ്മിച്ചിരിക്കുന്നത്? ധാരാളം ജനങ്ങളില്ലെ അവർക്ക് ജീവിക്കണ്ടെ. അവരിരുവരും മുന്നോട്ടു നടന്നു. ഹൊ..... എന്തൊരു ദുർഗന്ധം.റെയാന്റെ ചോദ്യം കേട്ട് സച്ചു പറഞ്ഞു.റെയാൻ അങ്ങോട്ടു പോകണ്ട അവിടുക്കെ തെരുവുകളാ. അപ്പോൾ അവിടെ ആൾ താമസ മില്ലേ സച്ചൂ. ഉണ്ട് ഈ ദുർഗന്ധമെല്ലാം ഇവർക്ക് ശീലമാ ...... മുന്നോട്ടു നടക്കാനോ കാഴ്ചകൾ കാണാനോ റെ യാന് താല്പര്യം തോന്നിയില്ല. മൂകമായ മനസ്സോടെ സച്ചുവിനോട് യാത്ര പറഞ്ഞ് തോണിയിലേയ്ക്ക് കയറാൻ ഒരുങ്ങിയപ്പോൾ അങ്ങകലെ ഒരു ബോർഡ് കണ്ടു. " പകർച്ചപ്പനി "പടരാതെ സൂക്ഷിക്കുക. മനസ്സിൽ ഒരു പിടി ചോദ്യങ്ങളുമായി അവൻ മടങ്ങി. അവന്റെ മനസ്സ് അസ്വസ്തമായിരുന്ന. വീട്ടിലെത്തിയ അവൻ അച്ഛനരികിലെത്തി.റെയാൻ എന്തൊക്കെയുണ്ട് വിശേഷങ്ങൾ അച്ഛൻ ചോദിച്ചു ഓ--- എന്ത് വിശേഷം ഒരു രസവുമില്ലാത്ത യാത്ര. ഉം എന്തു പറ്റി?അങ്ങോട്ടുള്ള യാത്രയിൽ രാഘവേട്ടൻ പ്രകൃതിചികിൽസാ കേന്ദ്രത്തിെലെ കാഴ്ചകൾ കാട്ടി തന്നു. എത്ര ആസ്വാദ്യകരമായിരുന്നു.എന്നാൽ കിങ്ങിണിപ്പുഴയുടെ അടുത്തെത്തിയപ്പോൾ അമ്പരന്നു പോയി. പുഴ നിറയെ മാലിന്യങ്ങൾ ഇവിടെത്തെക്കാളും വലിയ കെട്ടിടങ്ങളും, ഫാക്ടറികളുമൊക്കെ ഉണ്ട്.പക്ഷേ ഒരുവ്യത്തിയുമില്ല. രോഗങ്ങൾ പടരുന്നു എന്ന് മുന്നറിയിപ്പ്.മേനേ മനുഷ്യന് ജീവിക്കാനായി നൽകപ്പെട്ടിരിക്കുന്ന ഈ ഭൂമി കാത്തു സൂക്ഷിക്കാൻ കടപ്പെട്ടവരാണ് നാം.മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കപ്പെട്ടാൽ യാതൊരു പകർച്ച രോഗങ്ങളും ഉണ്ടാകില്ല.പ്രകൃതിചികിത്സാ കേന്ദ്രത്തിൽ നീ കണ്ടതുപോലെ അന്നവും ഔഷധവും തരുന്നത് പ്രകൃതി തന്നെയാണ്. അതിന് നമ്മൾ പ്രകൃതിയുടെ സംരക്ഷകരാകണം.' സംഹാരകൻ ആകാൻ പാടില്ല. അച്ഛന്റെ ബാ വാക്കുകൾ റെ യാന്റെയും റിയയുടെയും മനസ്സിനെ സ്പർശിച്ചതു പോലെ പുത്തൻ തലമുറക്ക് സമർപ്പണമാകട്ടെ ഈ സന്ദേശം.'
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ